ഫോട്ടോഗ്രാഫര്‍മാരെ ഇ.എസ്.ഐയില്‍ ഉള്‍പ്പെടുത്തണമെന്ന് ജോസ് കെ. മാണി
കോട്ടയം : ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മേഖലയില്‍ ജോലിചെയ്യുന്നവരെ ഇ.എസ്.ഐ പദ്ധതിയിലുള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നു ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു.
അസംഘടിത മേഖലയില്‍ ജോലിചെയ്യുന്നവര്ക്കാണു കേന്ദ്രസര്‍ക്കാര്‍ ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്. എന്നാല്‍ സ്വയം തൊഴില്‍ കണ്ടെത്തി കേരളത്തില്‍ ഉപജീവനം നടത്തുന്ന പതിനായിരക്കണക്കിനു ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ക്കും നിലവില്‍ ഈ ആനുകൂല്യം ലഭ്യമല്ല. ആയതിനാല്‍ ഇ.എസ്.ഐ ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ വിവിധങ്ങളായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും ജോസ് കെ. മാണി എം.പി പറഞ്ഞു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോട്ടയം ബി.എസ്.എന്‍.എല്‍ ഓഫിസിനു മുന്നില്‍ ഓള് കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി നടത്തിയ ധര്‍ണയും പ്രതിഷേധമാര്‍ച്ചും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.എസ് മേനോന് ഹാളിനു മുന്നില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ 100 കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു.
സംസ്ഥാന പ്രസിഡന്റ് ബെന്സന് യേശുദാസ് പ്രകടനം ഉദ്ഘാടനം ചെയ്തു. മുജീബ് വാരിശ്ശേരി അധ്യക്ഷനായി. സാബു സോണി, ബിനു പനച്ചിക്കാട്, എം.ജി. രാജു, സി.വി. ചന്ദ്രബോസ്, ബിറ്റു വൃന്ദാവന്‍, റഷീദ് പുല്ലാപ്പള്ളി, മനോജ് തിരുമംഗലം, ടി.എ. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."