സ്ഥാനാര്‍ഥിയില്ലാത്തതിനാല്‍ സീറ്റൊഴിഞ്ഞ് ജെ.ഡി.എസ്
ബംഗളൂരു: സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ജെ.ഡി.എസിന് നല്കിയ ബംഗളൂരു നോര്‍ത്ത് സീറ്റ് അവര്‍ കോണ്‍ഗ്രസിന് തിരിച്ചു നല്കി. പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ ഇവിടെ ജനവിധി തേടുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തു.
ഏപ്രില്‍ 18ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. ഇതിനിടെയാണ് ജെ.ഡി.എസിന്റെ അപ്രതീക്ഷിത നീക്കം. അതേസമയം തുമകുരു സീറ്റ് ജെ.ഡി.എസിന് നല്‍കിയതിനെതിരേ കോണ്‍ഗ്രസില്‍ നിലനിന്ന അഭിപ്രായ ഭിന്നത ബംഗളൂരു നോര്‍ത്ത് ലഭിച്ചതോടെ ഇല്ലാതായി.
ബംഗളൂരു നോര്‍ത്ത് സീറ്റ് ലഭിച്ചതിനെ തുടര്‍ന്ന് മത്സരിക്കാന്‍ സ്ഥാനാര്‍ഥിയെ കിട്ടാത്ത സാഹചര്യത്തില്‍ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള സംഘം കോണ്‍ഗ്രസ് നേതാവ് ബി.എല്‍ ശങ്കറിനെ സമീപിക്കുകയും ജെ.ഡി.എസ് ടിക്കറ്റില്‍ മത്സരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം ഇത് നിരസിച്ചു. തുടര്‍ന്നാണ് ജെ.ഡി.എസ് സീറ്റ് കോണ്‍ഗ്രസിന് വേണ്ടി ഒഴിയാന്‍ തീരുമാനിച്ചത്.
ബംഗളൂരു നോര്‍ത്തില്‍ ദേവഗൗഡ മത്സരിക്കുമെന്ന് നേരത്തേ വാര്‍ത്തയുണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹം തുമകുരുവിലേക്ക് മാറിയത്. ബംഗളൂരു നോര്‍ത്തില്‍ കോണ്‍ഗ്രസ് നേതാവ് ബി.എല്‍ ശങ്കറായിരിക്കും ജനവിധി തേടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."