ഓണ്‍ലൈന്‍ ക്ലാസ്: നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കാന്‍ സഹ. ബാങ്കുകള്‍ക്ക് നിര്‍ദേശം
തൊടുപുഴ: സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമൊരുക്കാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം. ബാങ്ക് പരിധിയില്‍ താമസിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തി ടെലിവിഷന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. നരസിംഹുഗരി റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സഹകരണ ബാങ്കുകളുടെ പരിധിയിലുള്ള പ്രദേശത്തെ വിദ്യാലയങ്ങളിലെ പ്രഥമ അധ്യാപകര്‍ നല്‍കുന്ന പട്ടിക പ്രകാരമോ ബാങ്കുകള്‍ക്ക് നേരിട്ടോ നിര്‍ധന വിദ്യാര്‍ഥികളെ കണ്ടെത്താം. ഏതെങ്കിലും കാരണവശാല്‍ ഓണ്‍ലൈന്‍ ക്ലാസ് ലഭിക്കാത്ത വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞ് വായനശാലകള്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ വച്ചോ വീട്ടില്‍ത്തന്നെ കാണാവുന്ന രീതിയില്‍ സംവിധാനങ്ങള്‍ ഒരുക്കുകയോ ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കനുസരിച്ച് പദ്ധതിയുമായി സഹകരിക്കാനാണ് സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍. അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി അതാത് ജില്ലകളിലെ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) മാര്‍ പ്രഥമ അധ്യാപകരുടെ യോഗം അടുത്ത ദിവസം വിളിച്ചു ചേര്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."