HOME
DETAILS

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്: നിശബ്ദ രോഗവ്യാപനത്തിന്റെ സൂചനയെന്ന് വിദഗ്ധര്‍

  
backup
June 04 2020 | 19:06 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d-3


തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് - 19 ബാധിക്കുന്നവരുടെ എണ്ണമുയരുന്നതിനിടെ ആരോഗ്യ പ്രവര്‍ത്തകരെ രോഗം പിടികൂടുന്നത് നിശ്ശബ്ദ രോഗവ്യാപനത്തിന്റെ സൂചനയാണ് നല്‍കുന്നതെന്ന് വിദഗ്ധര്‍.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സ്രവപരിശോധന നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. ബുധനാഴ്ച മാത്രം രണ്ടു ഡോക്ടര്‍മാരുള്‍പ്പെടെ അഞ്ച് ആരോഗ്യപ്രവര്‍ത്തകരാണ് രോഗബാധിതരായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കു രോഗം ബാധിച്ചതെങ്ങനെയെന്ന് വ്യക്തമല്ല. കൊവിഡ് സ്ഥിരീകരിച്ച കാസര്‍കോട്ടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ സ്രവപരിശോധനാ സംഘത്തില്‍ അംഗമായിരുന്നു. കൊല്ലത്ത് പുനലൂര്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനും കൊല്ലം കടയ്ക്കല്‍ ആശുപത്രിയിലെ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരാകുന്നത് ആശുപത്രിയിലെത്തുന്ന മറ്റു രോഗികളില്‍ നിന്നോ അവരോടൊപ്പം വരുന്നവരില്‍ നിന്നോ ആവാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെയും പരിശോധനാ കേന്ദ്രങ്ങളിലെയും സുരക്ഷാ ഉപകരണങ്ങളുടെ ഗുണനിലവാരവും ലഭ്യതക്കുറവും ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുയര്‍ത്തുന്നുമുണ്ട്. അതുകൊണ്ടാണ് കൊവിഡ് ഇതര ചികിത്സ നടത്തുന്നവരിലേക്കും പരിശോധന വ്യാപിപ്പിക്കണമെന്നും എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്രവ പരിശോധന വേണമെന്നും ആവശ്യമുയരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  21 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  21 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  21 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  21 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  21 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  21 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  21 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  21 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  21 days ago