ജീവിതയാത്രകളുടെ നേര്‍ചിത്രമായി ഫോട്ടോഗ്രഫി, കാര്‍ട്ടൂണ്‍ പ്രദര്‍ശനം
കോഴിക്കോട്: ജീവിതങ്ങളിലെ നഗ്നയാഥാര്‍ഥ്യങ്ങള്‍ തുറന്നുകാട്ടി സംസ്ഥാന ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് ലളിതകലാ അക്കാദമിയില്‍ തുടക്കമായി. സംസ്ഥാനത്തെ 160 ലധികം ഛായാഗ്രാഹകര്മാരുടെ ചിത്രങ്ങളാണു പ്രദര്‍ശനത്തിലുള്ളത്. സംസ്ഥാന ഫോട്ടോഗ്രഫി അവാര്‍ഡിനര്‍ഹമായ ഇ.വി ശ്രീകുമാറിന്റെ ന്യൂജനറേഷന്റെ ഇടയില്‍ വഴിതെറ്റി കയറിയ ഓള്‍ഡ് ജനറേഷന് എന്ന ചിത്രം പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണമാണ്.
പ്രത്യേക പരാമര്‍ശം നേടിയ പ്രവീണ്പോളിന്റെ പാത്ത് ഫൈന്‍ഡര്‍, റോയ് ഡാനിയേലിന്റെ തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നിവയും പ്രദര്‍ശനത്തില്‍ വേറിട്ടുനില്‍ക്കുന്ന ചിത്രങ്ങളാണ്. മനുഷ്യ ജീവിതത്തിന്റെ തലങ്ങള്‍ പ്രതിഫലിക്കുന്ന ചിത്രങ്ങളാണു കൂടുതലും. മൂന്നാമത് അന്താരാഷ്ട്ര ആന്വല്‍ ഫോട്ടോ അവാര്‍ഡിലേക്കു തിരഞ്ഞെടുത്ത സുപ്രഭാതം ഫോട്ടോഗ്രാഫര്‍ നിധീഷ്കൃഷ്ണന്റെ 'ഹൃദയത്തിന് ചുമടേന്തി' ചിത്രവും പ്രദര്‍ശനത്തില്‍ വേറിട്ടു നില്ക്കുന്നു. എം.കെ രവീന്ദ്രന്റെ മോര്‍ണിങ് ന്യൂസ്, പി.എസ് അനൂപിന്റെ സോളിഡ് വാല്ലി, സെല്വന് മേലൂരിന്റെ സുബ്ഹി ചിത്രങ്ങളും പ്രദര്‍ശനത്തെ കൂടുതല്‍ മികവുറ്റതാക്കുന്നു.
കൂടാതെ 50 കാര്‍ട്ടൂണിസ്റ്റുകളുടെ കാര്‍ട്ടൂണുകളും പ്രദര്‍ശനത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. പശുരാഷ്ട്രീയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന കെ.വി.എം ഉണ്ണിയുടെ 'മിണ്ടും മുണ്ട് ', എസ്. രമാദേവിയുടെ 'പാരീസ് ടെററിസം', ശാനവാസ് മുടിക്കിലിന്റെ 'നാമമില്ല പേരില്ലാതെ കാര്‍ട്ടൂണുകളും' പ്രദര്‍ശനത്തിന്റെ പ്രത്യേകതയാണ്. പ്രദര്‍ശനം സി.വി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പൊന്ന്യം ചന്ദ്രന്, പി. മുസ്തഫ, പി.വി ബാലന് സംബന്ധിച്ചു. സാംസ്കാരിക വകുപ്പും ലളിതകലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദര്‍ശനം ഏഴിനു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."