HOME
DETAILS
MAL
കേരളത്തില്‍ വില്‍ക്കുന്ന ബ്രഡില്‍ കാന്‍സര്‍ വരുന്ന രാസവസ്തുക്കളില്ല: ആരോഗ്യമന്ത്രി
backup
July 12 2016 | 22:07 PM
തിരുവനന്തപുരം: കേരളത്തില്‍ വില്‍ക്കുന്ന ബ്രഡുകളില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ കര്‍ശനമാക്കും. ഇതിനായി സംസ്ഥാനത്ത് മൂന്ന് മൊബൈല്‍ ഫുഡ് സേഫ്റ്റി ലാബുകള്‍ തുറക്കുമെന്നും ആദ്യ ലാബ് ഓണത്തിന് പ്രവര്‍ത്തനം തുടങ്ങുമെന്നും മന്ത്രി നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."