സി.പി.എം നേതൃയോഗങ്ങള്‍ ഇന്ന്; ബന്ധുനിയമനം ചര്‍ച്ചയാവും
തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ ഇന്ന് ആരംഭിക്കും. ഇന്ന് പി.ബിയും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കേന്ദ്ര കമ്മിറ്റിയും നടക്കും. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന് മന്ത്രി സ്ഥാനം രാജിവക്കാന്‍ ഇടയായ ബന്ധുനിയമന വിവാദം പി.ബി ചര്‍ച്ച ചെയ്തേക്കും.
തിരുവനന്തപുരത്ത് ചേര്‍ന്ന കഴിഞ്ഞ പൊളിറ്റ് ബ്യൂറോ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുകയും നടപടിക്കായി കേന്ദ്ര കമ്മിറ്റിയെ ചുമതലപ്പെടുത്തുകയുമായിരുന്നു.
സംസ്ഥാനത്ത് ഇടതു മുന്നണിയിലെ തമ്മിലടിയും ഭരണ രംഗത്ത് അടിക്കടിയുണ്ടാകുന്ന വിവാദങ്ങളും സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചതായാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. സി.പി.എം, സി.പി.ഐ തര്‍ക്കം പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ബംഗാളില്‍ നിന്ന് വീണ്ടും രാജ്യസഭയിലെത്തണമെങ്കില്‍ കോണ്‍ഗ്രസിന്റെ പിന്തുണ അനിവാര്യമാണ്. അതേസമയം, കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ബന്ധം പാടില്ലെന്ന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസും കൊല്‍ക്കത്ത പ്ലീനവും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലും കേന്ദ്ര നേതൃ യോഗങ്ങളില്‍ ചര്‍ച്ച നടന്നേക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."