HOME
DETAILS

ലോക്ക്ഡൗണിനെതിരേ രാജീവ് ബജാജ് 'തുളവീണ ജാഗ്രത'

  
backup
June 04 2020 | 19:06 PM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e0%b4%a1%e0%b5%97%e0%b4%a3%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%80%e0%b4%b5%e0%b5%8d
 
 
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഫലം ചെയ്തില്ലെന്നും വലിയ തോതില്‍ തിരിച്ചടിയായെന്നും വിമര്‍ശിച്ച് വ്യവസായ പ്രമുഖന്‍ രാജീവ് ബജാജ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.
തെറ്റായ ദിശയിലാണ് ഇന്ത്യയിലെ ലോക്ക്ഡൗണ്‍ നീങ്ങിയതെന്നു പറഞ്ഞ അദ്ദേഹം, ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ ഇന്ത്യയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.
 രാജ്യത്ത് പ്രഖ്യാപിച്ച കര്‍ക്കശ ലോക്ക്ഡൗണില്‍ ജാഗ്രതക്കുറവും ആസൂത്രണമില്ലായ്മയും ഉണ്ടായെന്നും വൈറസിനെ തുരത്താന്‍ അതുകൊണ്ടായില്ലെന്നും രാജീവ് പറഞ്ഞു. ലോക്ക്ഡൗണ്‍ ഇളവുകള്‍ രോഗവ്യാപനത്തിന് ഇനിയും കാരണമാകുമെന്ന് പറഞ്ഞ അദ്ദേഹം, ഇന്ത്യയില്‍ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമല്ലെന്നാണ് മനസിലാക്കുന്നതെന്നും വ്യക്തമാക്കി.
എന്നാല്‍, ലോക്ക്ഡൗണ്‍ കാരണം ഇന്ത്യയിലെ സാമ്പത്തിക രംഗത്ത് വലിയ ഇടിവുണ്ടായി. ലോക്ക്ഡൗണ്‍ കാരണം രോഗവ്യാപനം കുറഞ്ഞില്ലെങ്കിലും രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയില്‍ വലിയ കുറവുണ്ടായെന്നും അദ്ദേഹം പരിഹസിച്ചു. 
മറ്റൊരു രാജ്യത്തും ഇങ്ങനെ സംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.ലോക്ക്ഡൗണ്‍ പരാജയപ്പെട്ടെന്ന പ്രതിപക്ഷ ആരോപണം ശക്തിപ്പെടവേയാണ് വ്യവസായ രംഗത്തെ പ്രമുഖരും ഇതേ അഭിപ്രായവുമായി രംഗത്തെത്തുന്നത്. 
നേരത്തെ, ഓരോ ഘട്ടത്തിലെ ലോക്ക്ഡൗണിലും ഇന്ത്യയില്‍ കൊവിഡ് വ്യാപനം കൂടിവന്നെന്നും നാലാംഘട്ട ലോക്കഡൗണിലാണ് ഇതു വലിയതോതില്‍ വര്‍ധിച്ചതെന്നതുമുള്ള കണക്കുകള്‍ പുറത്തുവന്നിരുന്നു. 
ലോക്ക്ഡൗണ്‍ തുടങ്ങുന്നതിനു മുന്‍ുപുതന്നെ, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച കൂപ്പുകുത്തിയതായും വ്യക്തമായിരുന്നു.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും 'ദലിത് വോയ്സ്' സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖര്‍ അന്തരിച്ചു

National
  •  24 days ago
No Image

എയര്‍സെല്‍-മാക്‌സിസ് കേസ്: ചിദംബരത്തിന്റെ വിചാരണക്ക് സ്റ്റേ

National
  •  24 days ago
No Image

സമയം 12.15, പാലക്കാട് പോളിങ് 33.75 ശതമാനം

Kerala
  •  24 days ago
No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  24 days ago
No Image

മലിനീകരണ തോത് ഉയരുന്നു; ഡല്‍ഹി സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' 

National
  •  24 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

Kerala
  •  24 days ago
No Image

അര്‍ജന്റീനാ ടീമും മെസ്സിയും കേരളത്തിലെത്തും; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍

Kerala
  •  24 days ago
No Image

വെടിനിര്‍ത്തല്‍ ശ്രമങ്ങളെ വീണ്ടും നിരാകരിച്ച് നെതന്യാഹു; ഗസ്സ സന്ദര്‍ശിച്ചു, ഹമാസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും പ്രതികരണം 

International
  •  24 days ago
No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  24 days ago
No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  24 days ago