അമേരിക്കയുടെ ബോംബാക്രമണത്തില്‍ അഫ്ഗാനില്‍ 10 കുട്ടികള്‍ കൊല്ലപ്പെട്ടു
യുനൈറ്റഡ് നാഷന്‍സ്: അഫ്ഗാനില്‍ അമേരിക്കന്‍ അധിനിവേശ സൈന്യം 10 കുട്ടികളെ ബോംബിട്ടു കൊലപ്പെടുത്തിയതായി യു.എന്‍.
ഉത്തര അഫ്ഗാനിലെ കുന്ദുസ് പ്രവിശ്യയില്‍ കഴിഞ്ഞയാഴ്ചയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ 13 പേര് കൊല്ലപ്പെട്ടു.
ഇതില്‍ പത്തും കുട്ടികളാണ്. ബാക്കി മൂന്നുപേര്‍ പ്രായപൂര്‍ത്തിയായവരാണെന്നും അഫ്ഗാനിലെ യു.എന്‍ മിഷന് അറിയിച്ചു.
കൊല്ലപ്പെട്ട മറ്റുമൂന്നുപേരും സാധാരണക്കാരാണെന്നു പ്രസ്താവനയില്‍ പറഞ്ഞ യു.എന്‍, താലിബാനും വിദേശ സൈന്യവും തമ്മിലുള്ള സംഘര്‍ഷത്തില്‍ കുട്ടികള്‍ അവരുടെ കുടുംബവുമായി അകലുകയാണെന്നും വ്യക്തമാക്കി.
ആക്രമണത്തിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും എത്ര കുട്ടികള്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കിയിരുന്നില്ല.
ഒന്നരപതിറ്റാണ്ടിലേറെ നീണ്ട അഫ്ഗാനിലെ യു.എസ് അധിനിവേശത്തിനിടെ ആയിരക്കണക്കിനു സ്ത്രീകളും കുട്ടികളുമാണ് വിദേശ സൈനികരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."