HOME
DETAILS
MAL
ദുഷ്പ്രചാരണത്തിനെതിരേ ഫ്രീക്കന്മാര് ഒത്തുകൂടി
backup
July 02 2018 | 03:07 AM
കോഴിക്കോട്: മുടി നീട്ടിവളര്‍ത്തിയ ഫ്രീക്കന്മാര്ക്കെതിരേയുള്ള ദുഷ്പ്രചാരണങ്ങള്‍ക്കെതിരേ സംസ്ഥാനത്തെ മുടി നീട്ടിവളര്‍ത്തിയവര്‍ കോഴിക്കോട്ട് ഒത്തുകൂടി. ഇന്നലെ നൂറിലധികം മുടി നീട്ടിവളര്‍ത്തിയ ചെറുപ്പക്കാരാണു കോഴിക്കോട് ബീച്ചില്‍ നടന്ന സംഗമത്തില്‍ എത്തിയത്.
കേരള ഹെയര്‍ ക്ലബ് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയുള്ള സന്ദേശം കണ്ടാണ് എല്ലാവരും കോഴിക്കോട്ടെത്തിയത്. മുടി നീട്ടിവളര്ത്തിയവര്ക്കെതിരേയുള്ള ദുഷ്പ്രചാരണം അവസാനിപ്പിക്കാനാണു സംഗമം നടത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. കൂടാതെ കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്യല്‍, രക്തദാനം എന്നിവ ശക്തമാക്കാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."