HOME
DETAILS
MAL
കേന്ദ്ര പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ്
backup
June 05 2020 | 00:06 AM
ന്യൂഡല്‍ഹി: രാജ്യത്തെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ്കുമാറിനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.ഇതോടെ, പ്രതിരോധ മന്ത്രാലയ കാര്യാലയത്തിലെ മറ്റു ജീവനക്കാരെ നിരീക്ഷണത്തിലേക്കു മാറ്റിയിട്ടുണ്ട്. ഇവിടത്തെ മുപ്പതോളം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കഴിഞ്ഞ ദിവസങ്ങളില്‍ ഓഫിസിലെത്തിയിരുന്നു. സൈനിക മേധാവികളായ മനോജ് മുകുന്ദ് നരവാനെ, അഡ്മിറല്‍ കംരണ്ഭീര് സിങ് എന്നിവരുടെ ഓഫിസുകളും ഈ ബ്ലോക്കിലാണുള്ളത്.
എന്നാല്‍, മന്ത്രി സ്വന്തം വസതിയിലാണെന്നാണ് അധികൃതര്‍ പ്രതികരിച്ചത്. 1985 ബാച്ചിലെ കേരളാ കേഡര്‍ ഐ.എ.എസ് ഓഫിസറാണ് അജയ്കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."