HOME
DETAILS
MAL
പേരുകള്‍ മാറ്റി ബജ്റംഗ്ദള്‍ ബാനര്‍
backup
June 05 2020 | 02:06 AM
മംഗളൂരു: മംഗളൂരുവിലെ മേല്പാലങ്ങളുടെ പേരുകള്‍ മാറ്റിസ്ഥാപിച്ച് ബദ്റംഗ്ദളിന്റെ പേരില്‍ ബാനറുകള്‍. സൂരത്കല്‍ മേല്പാലത്തില് തൂക്കിയിട്ട ബാനറില്‍ മേല്‍പാലത്തിന്റെ പേര് ഭഗത്സിങ് ഫ്ളൈഓവര്‍ എന്നും മംഗളൂരു പമ്പ്വെല്‍ സര്ക്കിളിലിലെ ഫ്ളൈഓവറില്‍ വീര്‍സവര്‍ക്കര്‍ ഫ്ളൈഓവര്‍' എന്നുമാണ് എഴുതിയത്. നെഹ്റു മൈതാനിയുടെ പേരുമാറ്റണമെന്നും ബാനറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബാനറിനു താഴെ ബജ്റംഗ്ദള്‍ എന്നു രേഖപ്പെടുത്തിയതായി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞദിവസം രാത്രിയാണ് മേല്‍പാലങ്ങളുടെയും നെഹ്റു മൈതാനിയുടെയും പേരുകള്‍ മാറ്റി ഫ്ളക്സുകള്‍ സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."