വിവാഹത്തിനായി പോയ വധൂവരന്മാരെ യുണൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്നും ഇറക്കിവിട്ടു
ന്യൂയോര്‍ക്ക്: വിവാഹത്തിനായി കോസ്റ്റ്റിക്കയിലേക്ക് പോകാനായി എത്തിയ വധൂവരന്മാരെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. ഏഷ്യന്‍ വംശജനായ ഡോക്ടറെ വിമാനത്തില്‍ നിന്നും വലിച്ചിറക്കി വിവാദത്തിലായ യുണൈറ്റഡ് എയര്‍ലൈന്‍സിലാണ് വീണ്ടും സമാനമായ സംഭവമുണ്ടായിരിക്കുന്നത്.
ശനിയാഴ്ച്ചയാണ് ഹൂസ്റ്റണില്‍ നിന്നും കോസ്റ്റ്റിക്കയിലേക്ക് പോവുകയായിരുന്ന മൈക്കിള്‍ ഹോലിനെയും അദ്ദേഹത്തിന്റെ പ്രതിശ്രുത വധു അംബര്‍ മാക്സ് വെല്ലിനേയും വിമാനത്തില്‍ നിന്നും ഇറക്കി വിട്ടത്.
അനുവാദമില്ലാതെ ഉയര്‍ന്ന ക്ലാസ് സീറ്റില്‍ കയറി ഇരുന്നതിനാലും ജീവനക്കാര്‍ നല്കിയ നിര്‍ദ്ദേശം പാലിക്കാതെ ബഹളം വെച്ചതിനാലുമാണ് ഇവരെ ഇറക്കിവിട്ടതെന്നാണ് എയര്‍ലൈന്‍സ് അധികൃതര്‍ നല്കുന്ന വിശദീകരണം.
വിമാനത്തിനുള്ളില്‍ കടന്നപ്പോള്‍ തങ്ങളുടെ സീറ്റില്‍ മറ്റൊരു യാത്രക്കാരന് ഉറങ്ങുകയായിരുന്നു. അതിനാല്‍ തൊട്ടടുത്തുള്ള സീറ്റില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ വിമാന ജീവനക്കാര്‍ അതിനു സമ്മതിച്ചില്ല. അത് എക്കോണമി പ്ലസ് വിഭാഗത്തില്‍ പെട്ടവയാണെന്നും തിരികെ പോകാന്‍ ആവശ്യപ്പെടുകയുമയിരുന്നുവെന്നും വധൂവരന്മാര് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."