ഗ്ലാസ് മേല്‍ക്കൂര, എല്‍.ഇ.ഡി സ്‌ക്രീന്‍, പുത്തന്‍ സീറ്റുകള്‍; ഇത് ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ മുഖം
ഗ്ലാസുകൊണ്ടുള്ള മേല്‍ക്കൂര, യാത്രക്കാരുടെ ഇഷ്ടാനുസരണം ക്രമീകരിക്കാവുന്ന സീറ്റുകള്‍, എല്‍.ഇ.ഡി സ്‌ക്രീനുകള്‍ ഇത് ഇന്ത്യന്‍ റെയില്‍വേയുടെ കണ്ടുപഴകിയ മുഖമല്ല, പുത്തന്‍ വിസ്താഡോം കോച്ചുകളാണ്. ഇനി രാജ്യത്തെ ട്രെയിനുകളിലെ കാഴ്ച്ചകള്‍ ഇത്തരത്തിലാവും. യാത്രക്കാര്‍ക്ക് പുത്തന്‍ യാത്രാനുഭവം നല്‍കുന്ന തരത്തിലാണ് വിസ്താഡോം കോച്ചുകള്‍ സജ്ജീകരിച്ചിരിച്ചിരിക്കുന്നത്.
റെയില്‍ മന്ത്രി സുരേഷ്പ്രഭു വീഡിയോ കോണ്‍ഫ്രന്‍സ് മുഖേന കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വിശാഖപട്ടണം- അരകു മേഖലയിലാണ് അത്യാധുനിക സംവിധാനത്തോടു കൂടിയ വിസ്താഡോം കോച്ചുകളുടെ ട്രയല്‍ റണ്‍ നടന്നത്.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കോച്ചുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതിലെ വിശാലമായ ഗ്ലാസ് ജനാലയിലൂടെ പരമാവധി പുറം കാഴ്ച്ചകള്‍ കാണാന്‍ സാധിക്കും. ജി.പി.എസ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറിയിപ്പ് സംവിധാനവും കോച്ചുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."