ബിലാല്‍ ഖാന്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍
കൊച്ചി: റിയല്‍ കശ്മീര്‍ ഗോള്‍ കീപ്പറായ ബിലാല്‍ ഖാന്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നു. കഴിഞ്ഞ ഐ ലീഗ് സീസണിലെ മികച്ച ഗോള്‍ കീപ്പറായി തിരഞ്ഞെടുത്ത താരമാണ് ബിലാല്‍. ബ്ലാസ്റ്റേഴ്‌സുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് ബിലാല്‍ ഏര്‍പ്പെട്ടിട്ടുള്ളത്. പൂനെ സിറ്റിയുടെ താരമായ ബിലാല്‍ ലോണ്‍ അടിസ്ഥാനത്തില്‍ ആയിരുന്നു റിയല്‍ കശ്മിരിന്റെ വല കാത്തിരുന്നത്.
കേരളത്തിലേക്കുള്ള ബിലാല്‍ ഖാന്റെ രണ്ട@ാം വരവ് കൂടിയാണിത്. നേരത്തെ ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ് സിക്ക് വേ@ണ്ടി ബിലാല്‍ ഖാന്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. 25കാരനായ ബിലാല്‍ ഖാന്‍ മുംബൈ സ്വദേശിയാണ്. കഴിഞ്ഞ ഐ ലീഗില്‍ കശ്മിരിന്റെ എല്ലാ മത്സരങ്ങളിലും വല കാത്ത ബിലാല്‍ അതിനു മുന്‍പുള്ള സീസണില്‍ 13 മത്സരങ്ങളില്‍ ഗോകുലത്തിന്റെ വലയും കാത്തിട്ടു@ണ്ട്. മുഹമ്മദന്‍സ്, ചര്‍ച്ചില്‍ ബ്രദേഴ്‌സ് എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ച താരത്തിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിലാല്‍ ടീമിലെത്തിയാല്‍ ധീരജ് സിങ്ങിന്റെ സ്ഥാനത്തിന് വെല്ലുവിളിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."