വീട് സംരക്ഷിക്കാന്‍ നടപടിയില്ല: ആദിവാസി കുടുംബം ദുരിതത്തില്‍
പടിഞ്ഞാറത്തറ: മണ്ണിടിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും ആദിവാസി കുടുംബത്തിന്റെ വീട് നന്നാക്കാന്‍ നടപടിയില്ല.
തരിയോട് മൈത്രിനഗര്‍ കോളനിയിലെ രവിന്ദ്രനും കുടുംബവുമാണ് ഇപ്പോഴും മണ്ണിടിയല്‍ ഭീഷണിയില്‍ വീട്ടിനുള്ളില്‍ ഭീതിയോടെ കഴിയുന്നത്. രണ്ട് വര്‍ഷം മുമ്പ് ട്രൈബല്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഫണ്ടുപയോഗിച്ച് മൂന്നര ലക്ഷം രൂപ ചിലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മൈത്രിനഗറിലെ രവീന്ദ്രന്റെ വീടിന് മുകളില്‍ രണ്ടാഴ്ചമുമ്പുണ്ടായ കനത്ത മഴയിലാണ് മണ്ണിടിഞ്ഞ് വീണത്. തൊട്ടുത്ത ട്രൈബല്‍ പ്രീമെട്രിക് ഹോസ്റ്റലിന്റെ കെട്ടിടത്തോട് ചേര്‍ന്നുള്ള കരിങ്കല്ല് കൊണ്ട് കെട്ടിയ മതിലാണ് രവീന്ദ്രന്റെ വീടിന്റെ ഉള്ളിലേക്ക് ഇടിഞ്ഞ് താഴ്ന്നത്. ഇതേതുടര്‍ന്ന് രവീന്ദ്രനെയും കുടുംബത്തെയും ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് റവന്യു അധികൃതരും ട്രൈബല്‍ വകുപ്പും പഞ്ചായത്ത് മെംബറും വീട് സന്ദര്‍ശിച്ച് മണ്ണ് നീക്കി സുരക്ഷാഭിത്തി കെട്ടാന്‍ നടപടിയെടുക്കുമെന്നുറപ്പ് നല്‍കിയിരുന്നു. താല്‍ക്കാലികമായി രവീന്ദ്രനും ഭാര്യയും രണ്ട് ദിവസം പണിയെടുത്ത് അടുക്കളയിലെ മണ്ണ് നീക്കം ചെയ്താണ് വീട്ടില്‍ താമസമാരംഭിച്ചത്. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും മണ്ണ് നീക്കാന്‍ യാതൊരുനീക്കവുമുണ്ടായിട്ടില്ലെന്നാണ് പരാതി. ആകെയുള്ള നാല് സെന്റ് ഭൂമിയില്‍ നിര്‍മിച്ച വീടിന്റെ അടുക്കളഭാഗത്ത് ഇപ്പോഴും മണ്ണിടിഞ്ഞ് മൂടിയിരിക്കുകയാണ്. ശക്തമായ മഴപെയ്താല്‍ കൂടുതല്‍ മണ്ണിടിഞ്ഞ് വീടിന് മുകളില്‍വീഴാനുള്ള സാധ്യതയുമുണ്ട്. എത്രയും പെട്ടെന്ന് ഹോസ്റ്റല്‍ ഭൂമിക്ക് സംരക്ഷണഭിത്തികെട്ടി തങ്ങളുടെ വീട് സംരക്ഷക്കണെന്നാണ് ഈ കുടുംബത്തിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."