ഗവി വാക്സിന്‍ സഖ്യം; സഊദി അറേബ്യ 150 മില്യണ്‍ ഡോളര്‍ നൽകും
മാർച്ചിൽ നടന്ന ജി 20 അസാധാരണ വിർച്ച്വൽ ഉച്ചകോടിയിൽ കൊവിഡ് വൈറസ് നിയന്ത്രിക്കുന്നതിനായി 500 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കുമെന്ന് സഊദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 150 മില്യണ്‍ ഡോളറാണ് വാക്‌സിന്‍ സഖ്യമായ ഗവിക്ക് അനുവദിച്ചതെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത് വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. പകർച്ചവ്യാധികൾ കുറയ്ക്കുന്നതിലും ജീവൻ രക്ഷിക്കുന്നതിലും ഗവി നടത്തിയ ശക്തമായ പ്രവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു.
ഇപ്പോൾ എന്നത്തേക്കാളും നാം ഐക്യത്തോടെ തുടരണം. ഇസ്‌ലാമികവും മാനുഷികവുമായ മൂല്യങ്ങളെ അടിസ്ഥാനമാക്കി കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി 86 ബില്യൺ ഡോളറിലധികം സഹായം സഊദി അറേബ്യ നൽകിയിട്ടുണ്ട്. 81ലധികം രാജ്യങ്ങൾക്ക് ഉപജീവനമാർഗ്ഗവും ആരോഗ്യ പരിരക്ഷയും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നതിന് പിന്തുണ നൽകിയാണ് ഇത്രയും ഭീമമായ തുക സഊദി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#شاشة_الخارجية | وزير الخارجية: المحافظة على صحة الإنسان هي في طليعة اهتمامات حكومة المملكة ومقدمة أولوياتها pic.twitter.com/X0u0P2K5Hp
— وزارة الخارجية ?? (@KSAMOFA) June 4, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."