പഞ്ചാബ് തുടങ്ങി
ജയ്പുര്‍: രാജസ്താന്‍ റോയല്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 14 റണ്‍സിന്റെ ജയം. ബാറ്റുകൊണ്ടും പന്ത് കൊണ്ടും പഞ്ചാബ് നടത്തിയ മികച്ച പ്രകടനമായിരുന്നു പഞ്ചാബിനെ ജയത്തിലേക്ക് നയിച്ചത്. ക്രിസ് ഗെയിലിന്റെയും സര്‍ഫ്രാസ് ഖാന്റെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റിന് 184 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്താന് നിശ്ചിത ഓവറില്‍ 170 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.
രാജസ്ഥാന്‍ റോയല്‍സിന് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും (27) ജോസ് ബട്‌ലറും (68) മികച്ച തുടക്കമാണ് നല്‍കിയത്. പക്ഷെ ജയമെന്ന ലക്ഷ്യത്തിലെത്താന്‍ ടീമിന് കഴിഞ്ഞില്ല. ജോസ് ബട്‌ലറുടെ ഉജ്ജ്വല ബാറ്റിങ് റോയല്‍സിന് മികച്ച അടിത്തറ നല്‍കി. 43 പന്തില്‍ 69 റണ്‍സെടുത്ത ബട്ട്‌ലറുടെ ഇന്നിങ്‌സില്‍ രണ്ടു സിക്‌സറും 10 ഫോറുകളും ചാരുത പകര്‍ന്നു. സഞ്ജു സാംസണ്‍ 30 റണ്‍സ് സ്വന്തമാക്കി.
ടോസ് ലഭിച്ച രാജസ്താന്‍ റോയല്‍സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. കിങ്‌സ് ഇലവനു വേണ്ടി ഇന്നിങ്‌സ് ഓപണ്‍ ചെയ്ത ലോകേഷ് രാഹുല്‍ (4) രണ്ടാമത്തെ പന്ത് ബൗണ്ടറി കടത്തിയെങ്കിലും അധികം ആയുസ്സുണ്ടായില്ല. നാലാമത്തെ പന്തില്‍ രാഹുലിനെ ബട്ട്‌ലറുടെ കൈയിലെത്തിച്ച് ധവാല്‍ കുല്‍ക്കര്‍ണി ഞെട്ടിച്ചു. പകരമെത്തിയ മായങ്ക് അഗര്‍വാള്‍ കൃഷ്ണപ്പ ഗൗതം എറിഞ്ഞ രണ്ടാമത്തെ ഓവറില്‍ സിക്‌സറടക്കം ഏഴു റണ്‍സ് നേടി. ശ്രദ്ധയോടെ ബാറ്റേന്തിയ ഗെയിലിന്റെ (79) ആദ്യ സിക്‌സര്‍ പിറന്നത് ഗൗതം എറിഞ്ഞ എട്ടാമത്തെ ഓവറിലാണ്. എങ്കിലും തൊട്ടടുത്ത പന്തില്‍ അഗര്‍വാളിനെ (22) വീഴ്ത്തി ഗൗതം തിരിച്ചടിച്ചു. രണ്ടു സിക്‌സും നാലു ഫോറുമടങ്ങുന്നതായിരുന്നു മായങ്കിന്റെ ഇന്നിങ്‌സ്.
സര്‍ഫ്രാസ് ഖാന്‍ കൂട്ടിനെത്തിയതോടെ ഗെയില്‍ വിശ്വരൂപം കാട്ടിത്തുടങ്ങി. ഉനദ്കട്ടിന്റെ 11ാം ഓവറില്‍ മൂന്നു ഫോറും ഒരു സിക്‌സറും പറത്തി ഗെയില്‍ ടീമിനെ കളിയിലേക്കു കൊണ്ടുവന്നു. ഗൗതമിനെ തുടരെ ബൗണ്ടറി കടത്തിയ സര്‍ഫ്രാസ് ഖാനും ഫോമിലേക്കുയര്‍ന്നു. ജോഫ്ര ആര്‍ക്കറുടെ ഓവറിലും സിക്‌സടിച്ച ഗെയിലിനെ വീഴ്ത്തി ബെന്‍ സ്‌റ്റോക്‌സ് ടീമിന് ബ്രേക് ത്രൂ നല്‍കി. ആക്രമണോല്‍സുകത തന്നെയാണ് ഗെയിലിനു വിനയായത്. 15ാം ഓവറിലെ ആദ്യ പന്തില്‍ സ്റ്റോക്‌സിനെ സിക്‌സറിനു പറത്തിയ ഗെയില്‍ തുടരെ മൂന്നു ഫോറടിച്ച് ആളിക്കത്തിയെങ്കിലും അടുത്ത പന്തില്‍ ത്രിപാഠിക്ക് ക്യാച്ച് നല്‍കി മടങ്ങി. 47 പന്തില്‍ നാലു കൂറ്റന്‍ സിക്‌സറുകളും എട്ടു ബൗണ്ടറികളുമടങ്ങിയതായിരുന്നു ഗെയിലിന്റെ ഇന്നിങ്‌സ്. അതോടെ റണ്‍നിരക്ക് കുറഞ്ഞെങ്കിലും മോശം പന്തുകളെ തിരഞ്ഞുപിടിച്ച് ശിക്ഷിച്ച് സര്‍ഫ്രാസ് ഖാന്‍ പുറത്താവാതെനിന്നു. അവസാന ഓവറില്‍ സ്‌റ്റോക്‌സിനെ കൂറ്റന്‍ സിക്‌സറിനു പറത്തിയ സര്‍ഫ്രാസ് ഒരു ഫോറും നേടി. മായങ്കിനു പകരമെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിക്കോളാസ് പൂരന്‍ 12 റണ്‍സെടുത്ത് പുറത്തായി. മന്‍ദീപ് സിങ് (5) പുറത്താവാതെനിന്നു. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ബെന്‍ സ്‌റ്റോക്‌സ് രണ്ടു വിക്കറ്റും കൃഷ്ണപ്പ ഗൗതം, ധവാല്‍ കുല്‍കര്‍ണി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
ഗെയില്‍ 4000 ക്ലബില്‍
ഇന്നലത്തെ മത്സരത്തോടെ വിന്‍ഡീസ് താരം ഐ.പി.എല്ലില്‍ 4000 ക്ലബിലെത്തി. ഇന്നലെ ആറു റണ്‍സ് നേടിയപ്പോഴായിരുന്നു ഗെയില്‍ നേട്ടം സ്വന്തമാക്കിയത്. ഐ.പി.എലില്‍ ഈ നേട്ടം കുറിയ്ക്കുന്ന ഒന്‍പതാമത്തെ താരമാണ് ക്രിസ് ഗെയില്‍. വിദേശ താരങ്ങളില്‍ രണ്ടാമത്തെയാളുമാണ് ഗെയില്‍. ഡേവിഡ് വാര്‍ണര്‍ ആണ് ഇതിനു മുന്‍പ് 4000 റണ്‍സ് തികച്ച വിദേശ താരം.
ഏറ്റവും കുറച്ച് ഇന്നിങ്‌സില്‍ നാലായിരം റണ്‍സ് തികച്ച താരമാണ് ക്രിസ് ഗെയില്‍. 112 ഇന്നിങ്‌സാണ് ഗെയില്‍ ഇതിനായി എടുത്തത്. അതേ സമയം ഡേവിഡ് വാര്‍ണര്‍ 114 ഇന്നിങ്‌സിലും വിരാട് കോഹ്‌ലി 128 ഇന്നിങ്‌സിലുമാണ് നേട്ടം കൊയ്തത്. സുരേഷ് റെയ്‌ന ഗൗതം ഗംഭീര്‍ എന്നിവര്‍ 140 ഇന്നിങ്‌സുകളില്‍ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."