കാറ്റിലും മഴയിലും വന്‍ കൃഷിനാശം വാഴകൃഷിയില്‍ മാത്രം ജില്ലയില്‍ 10 കോടിയോളം രൂപയുടെ നഷ്ടം
മാനന്തവാടി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മാനന്തവാടി താലൂക്കില്‍ ഉണ്ടായത് വന്‍ കൃഷി നാശം.
കാലവര്‍ഷക്കെടുതി രൂക്ഷമായി അനുഭവപ്പെട്ട തവിഞ്ഞാല്‍ പഞ്ചായത്തില്‍ മാത്രം ഒന്നേകാല്‍ ലക്ഷത്തോളം വാഴകള്‍ നശിച്ചു. മൂപ്പെത്താറായ വാഴകളാണ് കാറ്റില്‍ വീണും വെള്ളം കയറിയും നശിച്ചത്. പല വാഴത്തോട്ടങ്ങളും ഇപ്പോഴും വെളളം മൂടികിടക്കുകയാണ്. സ്വര്‍ണം പണയം വെച്ചും ബാങ്ക് വായ്പ എടുത്തും കൃഷിയിറക്കിയ നിരവധി കര്‍ഷകരാണ് ഇതിലൂടെ പ്രതിസന്ധിയിലായത്. ഒന്നരക്കോടിയോളം രൂപയുടെ നഷ്ടം വാഴകര്‍ഷകര്‍ക്ക് ഉണ്ടായതായാണ് പ്രാഥമിക നിഗമനം. അഞ്ച് ഹെക്ടറിലേറെ സ്ഥലത്തെ കപ്പകൃഷിയും വെളളം കയറി നശിച്ചു. കൃഷി നശിച്ച 700 കര്‍ഷകര്‍ ഇതിനകം തവിഞ്ഞാല്‍ കൃഷിഭവനില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കൃഷി ഭവന്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങളുടെ കണക്കെടുത്ത് വരുന്നു. ജില്ലയില്‍ എല്ലായിടത്തും വ്യാപകമായി കൃഷി നശിച്ചിട്ടുണ്ട്. 38 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷി നശിച്ചു. 179 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്ത 1.5 ലംക്ഷം കുലച്ച വാഴകള്‍ നശിച്ച ഇനത്തില്‍ മാത്രം 10 കോടിയോളം രൂപയുടെ നാഷ്ടം ഉണ്ടായതായിണ് പ്രാഥമിക കണക്ക്. ആറ് ലക്ഷം രൂപയുടെ കമുക് കൃഷിയും മൂന്ന് ലക്ഷം രൂപയുടെ തെങ്ങ് കൃഷിയും നശിച്ചിട്ടുണ്ട്. കാലവര്‍ഷം തുടങ്ങി ആദ്യ ആഴ്ചകളിലെ മാത്രം കൃഷി നാശം 12 കോടിയിലേറെ രൂപയുടേതാണ്. വരും ദിവസങ്ങളില്‍ ഇത് ഉയരാനാണ് സാധ്യത. കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കുന്നതില്‍ കാലങ്ങളായി കാലതാമസം നേരിടുന്നുണ്ട്. പ്രതീക്ഷ നശിച്ച കര്‍ഷകര്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ നടപടി ഉണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."