അടിസ്ഥാന സൗകര്യങ്ങളില്ലാതെ വൈത്തിരി താലൂക്ക് സപ്ലൈഓഫിസ്
വൈത്തിരി: അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ വീര്‍പ്പ്മുട്ടി വൈത്തിരി താലൂക്ക് സപ്ലൈ ഓഫിസ്.
വൈത്തിരി ടൗണിലെ പൊഴുതന ജങ്ഷനോട് ചേര്‍ന്ന് പഴകിദ്രവിച്ച ഇരുനില കെട്ടിടത്തിന് മുകളിലായാണ് താലൂക്ക് സപ്ലൈ ഓഫിസ് സ്ഥിതി ചെയ്യുന്നത്. ഇവിടെയെത്തുന്നവരും ജീവനക്കാരും ഏറെ പ്രയാസപ്പെടുകയാണ് നിലവില്‍. സപ്ലൈ ഓഫിസിലെത്തുന്നവര്‍ക്ക് ശരിയായ നിലവില്‍ നില്‍ക്കാന്‍ പോലും അസൗകര്യമാണ് ഇവിടെ. 12 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ചെറിയ മഴ പെയ്താല്‍ പോലും ഓഫിസ് ചുമരിലൂടെ വെള്ളമിറങ്ങി വൈദ്യുതി പ്രവഹിക്കാറുണ്ട്. ചോര്‍ച്ച മൂലം ഫയലുകള്‍ സൂക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയുമാണ്. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷ സ്വീകരിച്ച് തുടങ്ങിയതോടെ തിരുത്തലിനും പുതിയവക്ക് അപേക്ഷിക്കുന്നതിനുമായി ദിനംപ്രതി നൂറുകണക്കിന് ആളുകളണ് താലൂക്ക് ഓഫിസില്‍ വന്നു പോകുന്നത്. അതില്‍ കൈകുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകളാണ് ഏറ്റവും കൂടുതല്‍. നിലവില്‍ അപേക്ഷകള്‍ സ്വികരിക്കുന്നതിന് ഒരു കൗണ്ടര്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ ഇടുങ്ങിയ കോണി പടിയിലും റോഡ് വക്കിലും കൃൂ നില്‍ക്കേണ്ട അവസ്ഥയാണ്. വിശ്രമിക്കുന്നതിനായി ഒന്ന് ഇരിക്കാനോ മറ്റോ സൗകര്യവുമില്ല. നിലവില്‍ ഒരു കൗണ്ടര്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് ഇത്തരത്തില്‍ തിരക്ക് അനുഭവപ്പെടാനും സമയ നഷ്ടത്തിനും പ്രധാന കാരണം. കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിച്ച് റേഷന്‍ കാര്‍ഡ് നടപടികള്‍ സുഖമമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. എന്നാല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗകര്യ പ്രദമാകുന്ന രീതിയില്‍ ജൂലൈ ആദ്യവാരം മുതല്‍ താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ അപേക്ഷ സ്വികരിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."