HOME
DETAILS
MAL
പരിശോധിക്കുന്ന നാലെണ്ണത്തില്‍ ഒന്ന് പോസിറ്റിവ്, ആശുപത്രികളില്‍ നിറഞ്ഞു കവിയുന്നു; കൊവിഡിനോട് മല്ലടിച്ച് ഡല്‍ഹി
backup
June 05 2020 | 07:06 AM
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ ചെറുക്കാനാവാതെ ഡല്‍ഹി. പരിശോധിക്കുന്ന നാലെണ്ണത്തില്‍ ഒന്ന് പോസിറ്റിവ് എന്ന സ്ഥിതിയാണ് സംസ്ഥാനത്ത്. ആശുപത്രികളില്‍ സ്ഥലസൗകര്യമില്ല എന്ന വെല്ലുവിളിയും ഇപ്പോള്‍ സംസ്ഥാനം നേരിടുന്നുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളേയും വൈറസ് ബാധിച്ചിട്ടുണ്ട്. സൗത്ത് ഈസ്റ്റ് ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ പോസിറ്റിവ് കേസുകളുള്ളത്.
കൊവിഡ് 19 രോഗികള്‍ക്കായുള്ള ആശുപത്രി കിടക്കകളുടേയും വെന്റിലേറ്ററുകളുടേയും വിവരങ്ങല്‍ ഉള്‍പെടുത്തി ഒരു മൊബൈല്‍ ആപ്പ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഡല്‍ഹി കൊറോണ എന്ന് ആപ്പ് പ്ലേ സ്‌റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."