അന്‍സിക്ക് നാടിന്റെ യാത്രാമൊഴി
കൊടുങ്ങല്ലൂര്‍: വംശവെറിയുടെ രക്തസാക്ഷി അന്‍സിക്ക് നാടിന്റെ യാത്രാമൊഴി. പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മയ്യിത്ത് ലോകമലേശ്വരത്തുള്ള അന്‍സിയുടെ ഭര്‍ത്താവ് നാസറിന്റെ വീട്ടിലും പിന്നീട് ടി.കെ.എസ് പുരത്തെ അന്‍സിയുടെ വീട്ടിലും തുടര്‍ന്ന് ഒന്‍പത് മണിയോടെ മേത്തല കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനത്തിനുവച്ചു.
സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്‍സിയെ അവസാനമായി കാണാന്‍ എത്തിയിരുന്നു.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഇന്നസെന്റ് എം.പി, യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്, എം.എല്‍.എമാരായ വി.ആര് സുനില്‍ കുമാര്‍, ഇ.ടി ടൈസണ്‍, നഗരസഭാ ചെയര്മാന് കെ.ആര് ജൈത്രന്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് ചേരമാന്‍ ജുമാ മസ്ജിദില്‍ മയ്യിത്ത് ഖബറടക്കി. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്കി. മാര്‍ച്ച് 15ന് ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ടൗണിലെ അല്‍നൂര്‍ മസ്ജിദില്‍ ജുമുഅ നിസ്ക്കാരത്തിനിടയിലുണ്ടായ ഭീകരാക്രമണത്തിലാണ് ലോകമലേശ്വരം പൊന്നാത്ത് അബ്ദുല്‍ നാസറിന്റെ ഭാര്യയും, ടി.കെ.എസ് പുരം കരിപ്പാക്കുളത്ത് പരേതനായ അലി ബാവയുടെ മകളുമായ അന്‍സി (27)കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."