ഗുജറാത്തില്‍ ബി.ജെ.പിയുടെ ചാക്കിട്ടുപിടുത്തം തുടരുന്നു; ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജിവച്ചു
അഹമ്മദാബാദ്: രാജ്യസഭാ തെരെഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കേ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നല്കി ഒരു എം.എല്‍.എ കൂടി രാജിവച്ചു. മോര്‍ബിയില്‍ നിന്നുള്ള എം.എല്‍.എ ബ്രിജേഷ് മെര്‍ജയാണ് ഇന്ന് പാര്‍ട്ടിയില്‍ നിന്ന് പുതുതായി രാജിവച്ചത്. മെര്‍ജയുടെ രാജി സ്പീക്കര്‍ രാജോന്ദ്ര ത്രിവേദി സ്വീകരിച്ചു.
കഴിഞ്ഞദിവസം കാര്‍ജന്‍ എം.എല്‍.എ അക്ഷയ് പട്ടേല്‍, കപ്രഡ എം.എല്‍.എ ജിത്തു ചൗധരി എന്നിവരും രാജിവച്ചിരുന്നു. മാര്‍ച്ചില്‍ അഞ്ച് എം.എല്‍.എമാരും രാജിവച്ചിരുന്നു. ഇതോടെ നിയമസഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ 65 ആയി കുറഞ്ഞു. രാജ്യ സഭയിലേക്ക് രണ്ട് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാമെന്ന് കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് ഇത് തിരിച്ചടിയാകും. ഒരു സ്ഥാനാര്‍ഥി വിജയിപ്പിക്കണമെങ്കില്‍ 37 വോട്ട് നേടണം. ഈ സാഹചര്യത്തിലാണ് ബി.ജെ.പി ഗുജറാത്തിലും മധ്യപ്രദേശ് മോഡല്‍ ചാക്കിട്ടുപിടുത്തം ആരംഭിച്ചത്. 103 എം.എല്‍.എമാരുള്ള ബി.ജെ.പിക്ക് രാജ്യസഭയിലേക്ക് രണ്ട് പേരെ വിജയിപ്പിക്കാനാവും. കോണ്‍ഗ്രസിന്റെ അംഗസംഖ്യ കുറഞ്ഞതോടെ മൂന്നാമനായി നര്‍ഹരി അമിനെ രംഗത്തിറക്കിയിരിക്കാനാണ് പാര്‍ട്ടി നീക്കം. ഗുജറാത്തിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 19നാണ് തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."