മഠത്തില്‍ വച്ചാണ് ബിഷപ് പീഡിപ്പിച്ചതെന്ന് കന്യാസ്ത്രീയുടെ മൊഴി
കോട്ടയം: മഠത്തില്‍ വച്ചാണ് ബിഷപ് പീഡിപ്പിച്ചതെന്ന് കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മൊഴി നല്കി. ചട്ട വിരുദ്ധമായാണ് ബിഷപ് മഠത്തില്‍ താമസിച്ചത്. ബിഷപ് അവിടെ ചെന്നിരുന്നതിന് രജിസ്റ്ററില്‍ തെളിവുള്ളതായി അന്വേഷണ സംഘം പറയുന്നു. ബിഷപ് മഠത്തില്‍ താമസിച്ചതായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റര്‍ പൊലിസ് പിടിച്ചെടുത്തു. മഠത്തിലെ മറ്റു കന്യാസ്ത്രീകളില്‍ നിന്ന് മൊഴിയെടുക്കും.
പീഡിപ്പിച്ചത് സംബന്ധിച്ച് താന്‍ പരാതി നല്‍കിയിരുന്നതായും കന്യാസ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. പള്ളി വികാരിക്കും പാലാ ബിഷപ്പിനുമാണ് ആദ്യം പരാതി നല്‍കിയത്. കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തനിക്ക സാങ്കേതിക തടസ്സമുണ്ടെന്നാണ് കര്‍ദ്ദിനാള്‍ അറിയിച്ചത്. പിന്നീട് മാര്‍പ്പാപ്പക്കും പരാതി നല്‍കിയതായും കന്യാസ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. ഇ മെയില്‍ വഴിയാണ് പരാതി അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."