HOME
DETAILS
MAL
നേപ്പാള്‍ പ്രസിഡന്റ് ദേവി ഭണ്ഡാരി ഇന്ത്യയില്‍
backup
April 17 2017 | 12:04 PM
ന്യൂഡല്‍ഹി: നേപ്പാള്‍ പ്രസിഡന്റ് ബിന്ധ്യാ ദേവി ഭണ്ഡാരി അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. 2015 ല്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ഇന്ത്യാ സന്ദര്‍ശനമാണ് അവരുടേത്.
നേപ്പാള്‍ വിദേശകാര്യ മന്ത്രി ഡോ. പ്രകാശ് ശരണ്‍ മഹത്, സമാധാന മന്ത്രി സീതാ ദേവി യാദവ് എന്നിവരടക്കം 34 അംഗങ്ങള്‍ അവരോടൊപ്പമുണ്ട്.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി മുഹമ്മദ് ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി എന്നിവരുമായി വിവിധ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തും. ഗുജറാത്തിലെയും ഒഡിഷയിലെയും ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്താനും അവര്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."