സി.പി.എം എന്നാല്‍ കോടതിയും പൊലിസ് സ്റ്റേഷനും കൂടിയാണെന്ന് വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്
തിരുവനന്തപുരം: സി.പി.എം എന്നാല്‍ കോടതിയും പൊലിസ് സ്റ്റേഷനും കൂടിയാണെന്ന് വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്. സ്ത്രീ പീഡന പരാതിയില്‍ ഏറ്റവും കര്‍ശന നടപടിയെടുക്കുന്നത് സി.പി.എമ്മാണ്. അതില്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
നേതാക്കന്മാര് പ്രതികളാകുന്ന കേസില്‍ കമ്മിഷന്റെ ഇടപെടലിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അധ്യക്ഷയുടെ പ്രതികരണം.ഒരു നേതാവിന്റെ കാര്യത്തിലും വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ജോസഫൈന് പറഞ്ഞു.പാര്‍ട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാര്‍ പറഞ്ഞാല്‍ പിന്നെ വനിതാ കമ്മീഷന് അന്വേഷിക്കേണ്ട കാര്യമില്ല. പി.കെ. ശശിക്കെതിരേ കേസെടുത്തെങ്കിലും പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടി അന്വേഷണം മതിയെന്നു പറഞ്ഞു. എസ്. രാജേന്ദ്രനും സി.കെ. ഹരീന്ദ്രനുമെതിരേ കേസ് എടുത്തിരുന്നു.എ.വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ താന്‍ പരസ്യ പ്രതികരണം നടത്തിയെന്നും എം.സി. ജോസഫൈന് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."