ഇരിക്കൂറില്‍ 'കന്നുകാലി ഭരണം' പിടിച്ചുകെട്ടണമെന്ന് വ്യാപാരികള്‍, പുലിവാലാകുമെന്ന് പഞ്ചായത്ത്
ഇരിക്കൂര്‍: ഇരിക്കൂര്‍ നഗരം കയറൂരിവിട്ട കന്നുകാലികള്‍ ഭരിക്കുന്നു.അലഞ്ഞു തിരിയുന്ന കന്നുകാലികളെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍.
ഇവയെ പിടിച്ചുകെട്ടിയാല്‍ സൂക്ഷിക്കാനായി പഞ്ചായത്തിന് ആലയില്ലെന്നതാണ് മറ്റൊരു പ്രതിസന്ധി. എന്നാല്‍ ഉടമസ്ഥരാകട്ടെ പഞ്ചായത്തിന്റെ ഈദൗര്‍ബല്യം മുതലെടുത്തു ആരാന്റെ ചെലവില്‍ പശുവിനെ പോറ്റുകയാണ്.പലതവണ മുന്നറിയിപ്പു നല്‍കിയിട്ടും ഉടമസ്ഥര്‍ പശുക്കളെ ഒരിടത്ത് കെട്ടിവളര്‍ത്താന്‍ തയാറാവുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
സ്വകാര്യ കടവരാന്തകളിലും മറ്റിടങ്ങളിലും തമ്പടിക്കുന്ന പശുക്കൂട്ടം ഇവിടെ ചാണകമിട്ടും മൂത്രമൊഴിച്ചും ആകെ വൃത്തികേടാക്കുകയാണ്.
ബസ് സ്റ്റാന്റ് കോംപ്‌ളക്‌സില്‍ ചാണകം ചവുട്ടി കയറാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. പഞ്ചായത്തില്‍ അടിയന്തിരമായി പൊതു ആല സ്ഥാപിച്ച് കന്നുകാലികളെ തുറന്നു വിടുന്ന വര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് വ്യാപാരി പൊതു ജനസമിതി ആവശ്യപ്പെട്ടു.
നടപടിക്കായി പഞ്ചായത്ത് പ്രസിഡണ്ട് സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്‍കി. കെ.അബ്ദുല്‍ ഗഫൂര്‍ ഹാജി, സുജിത്, ഉനൈസ്, നിധീഷ്, രാജേഷ്.സുധീര്‍, അഫ്‌സല്‍, ജുനൈദ് ,കണ്ണന്‍ നിവേദക സംഘത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."