കഠിനകുളം പീഡനകേസ്: ഭര്‍ത്താവ് ഉള്‍പ്പടെ അഞ്ചുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: കഠിനകുളം പീഡനകേസില്‍ ഭര്‍ത്താവ് ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. ഭര്‍ത്താവും ആറ് സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.അതേ സമയം കസ്റ്റഡിയിലെടുത്ത മറ്റൊരാളെ ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ക്ക് ഗൂഡാലോചനയിവല്‍ പങ്കുണ്ടോയെന്ന സംശയത്തിലാണ് പൊലിസ്.
കൂട്ടബലാത്സംഗം,തട്ടിക്കൊണ്ടുപോകല്‍,പോക്‌സോ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.ഭര്‍ത്താവ് സുഹൃത്തുക്കളില്‍ നിന്ന് പണം വാങ്ങിയതായി യുവതി പൊലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് രണ്ട് കുട്ടികളുടെ അമ്മയായ 23കാരിയാണ് ഭര്‍ത്താവിന്റെ അറിവോടെയുള്ള പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയായ യുവതിയെ ആദ്യം ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്തുവച്ചും മണിക്കൂറോളം ഉപദ്രവിച്ചു.
അഞ്ച് വയസുള്ള കുഞ്ഞിന്റെ മുന്നില്‍ വച്ചായിരുന്നു ക്രൂരതയെല്ലാം. ഒടുവില്‍ കുഞ്ഞുമായി ഓടി രക്ഷപ്പെടുന്നതിനിടെ വഴിയില്‍ കണ്ട കാര്‍ യാത്രക്കാര്‍ വീട്ടിലെത്തിക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. യുവതിയുടെ മൊഴി പ്രകാരം ഭര്‍ത്താവടക്കം അഞ്ച് പ്രതികളെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."