10 രൂപക്ക് കുപ്പിവെള്ളവുമായി ജില്ലാ ജയില്‍
കോഴിക്കോട്: കത്തുന്ന വെയിലില്‍ ദാഹമകറ്റാന്‍ ഇനി കുപ്പിവെള്ള കമ്പനികളുടെ ചൂഷണത്തിന് ഇരയാകേണ്ട. ജില്ലാ ജയില്‍ വകുപ്പാണ് 10 രൂപയുടെ കുപ്പിവെള്ളവുമായി നിങ്ങള്‍ക്കായി സഞ്ചരിക്കുന്നത്. നഗരത്തിലെ ജനത്തിരക്കുള്ള സ്ഥലങ്ങളിലാണ് കുടിവെള്ള വില്‍പന. ജില്ലാ ജയിലിലെ വാഹനവും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. 120 കുപ്പി വെള്ളം ഇതില്‍ കരുതും. അത് ചിലവാകുന്ന മുറക്ക് വീണ്ടും ആവശ്യമായവ ലഭ്യമാക്കും. ചൂട് കടുത്തതോടെ ജയില്‍ ഡി.ജി.പിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കണ്ണൂര്‍, തിരുവന്തപുരം എന്നിവിടങ്ങളില്‍ ജയില്‍ വകുപ്പിന്റെ കുപ്പിവെള്ള വിതരണം ഉണ്ടായിരുന്നെങ്കിലും ജില്ലയില്‍ സജീവമല്ലായിരുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വില്‍പന. പുതിയ സംരംഭത്തിന് ജനങ്ങളുടെ ഇടയില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ജയില്‍ ജീവനക്കാര്‍ പറയുന്നു. വിപണിയില്‍ 20 രൂപ വരെയാണ് ഒരു ലിറ്റര്‍ വെള്ളത്തിന് ഈടാക്കുന്നത്. എന്നാല്‍ ഇവയുടെ ഗുണനിലവാരത്തിന്റെ കാര്യത്തിലും അധികൃതര്‍ നല്‍കുന്നില്ല. വില കുറവിനൊപ്പം വിശ്വസ്തതയോടെ വാങ്ങി ഉപയോഗിക്കാം എന്നതും ജയില്‍ വകുപ്പിന്റെ സംരംഭത്തെ പ്രിയങ്കരമാക്കുന്നുണ്ട്. കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ ജയിലിന്റെ കൗണ്ടറിലും കുപ്പിവെള്ളമുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."