മഴയില്‍ തകര്‍ന്നു പുതുപുത്തന്‍ റോഡുകള്‍ ആളെ വീഴ്ത്താന്‍ വാരിക്കുഴി
കണ്ണൂര്‍: കാലാവര്‍ഷം കനത്തതോടെ നഗരത്തിലെ പ്രധാന റോഡുകള്‍ പൊട്ടിപൊളിഞ്ഞു. താവക്കര ആശിര്‍വാദ് ആശുപത്രി റോഡ് മുഴുവനായും ചെളിക്കുളമായി. ദിവസവും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ചെറുവാഹനങ്ങള്‍ക്ക് ഇതിലൂടെയുള്ള യാത്ര ദുസഹമാണ്.
കാല്‍ടെക്‌സ് ജങ്ഷനിലെ ഗാന്ധിപാര്‍ക്കിനു മുന്നിലെ റോഡിലും ആഴത്തിലുള്ള കുഴിയാണ്. ജില്ലാ ആസ്ഥാനത്തേക്കു വരുന്ന മുഴുവന്‍ വാഹനങ്ങളും ഇവിടെ നിന്നുമാണ് പലഭാഗത്തേക്കും തിരിയുന്നത്.
കാലവര്‍ഷം കനത്തതിനാല്‍ അടിയന്തരമായി അധികൃതര്‍ പരിഹാരം കണ്ടില്ലെങ്കില്‍ റോഡ് മുഴുവനായും പൊട്ടിപൊളിയുമെന്നുറപ്പാണ്. നഗരത്തിലെ പ്രധാനമായ തെക്കിബസാര്‍-ധനലക്ഷ്മി ആശുപത്രി റോഡ്, കണ്ണോത്തുംചാല്‍, പ്ലാസ, തുടങ്ങിയ സ്ഥലങ്ങളിലും റോഡുകള്‍ പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണുള്ളത്.കണ്ണാടിപ്പറമ്പ് മാലോട്ട് ജുമാമസ്ജിദിനു സമീപം കനാല്‍ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. ചേലേരി കാറാട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപമെത്തിച്ചേരുന്ന റോഡാണിത്. ഇരുചക്ര വാഹങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയാത്ത നിലയിലാണ്. ഇവിടെ കനാലിലേക്ക് വെള്ളം പോകുന്നതിന് പൈപ്പിട്ടിരുന്നു. ഈ വര്‍ഷം മേയ് അവസാനവാരത്തിലാണ് ഇവിടെ ടാറിങ് നടത്തിയത്. എന്നാല്‍ ശരിയായി മണ്ണ് ഉറപ്പിക്കാതെയാണ് ടാര്‍ ചെയ്തത്. ഈ മണ്ണ് ഒലിച്ചു പോയതാണ് ഗര്‍ത്തം രൂപപ്പെടാന്‍ കാരണം. അശാസ്ത്രീയമായ ടാറിങ്ങാണ് റോഡ് തകരാനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പലയിടങ്ങളിലായി ടാറിങ് ഇളകിയതായും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."