നിയന്ത്രണം വിട്ട ജീപ്പ് വയലിലേക്ക് മറിഞ്ഞു
ഇരിട്ടി: നിയന്ത്രണം വിട്ട ബൊലേറോ ജീപ്പ്പഴശ്ശി ജലാശയത്തിന്റെ ഭാഗമായ തന്തോട് വയലിലേക്ക് മറിഞ്ഞു. പഴശ്ശി പദ്ധതിയുടെ ഷട്ടര്‍ തുറന്നു കിടക്കുന്നതിനാല്‍ വെള്ളം കുറഞ്ഞത് കാരണം വന്‍ അപകടം ഒഴിവായി.
ഇന്നലെ വൈകുന്നേരം 5 .30 തോടെ ആയിരുന്നു അപകടം. ഇരിട്ടിയില്‍ നിന്നും പെരുമ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് തന്തോട് പാലത്തിന്റെ സംരക്ഷണത്തിനായി സ്ഥാപിച്ച കരിങ്കല്‍ തൂണ് തകര്‍ത്ത് റോഡിന്റെ എതിര് വശത്ത് വയലിലേക്ക് മറിയുകയായിരുന്നു. ഒരു ഭാഗത്തു പുഴയും മറുഭാഗത്ത് പഴശ്ശി ഷട്ടര്‍ അടച്ച് ജലം സംഭരിക്കുന്ന സമയങ്ങളില്‍ 5 മീറ്ററോളം വെള്ളം നിറഞ്ഞു കിടക്കുന്ന പ്രദേശവുമാണ് ഇത്. ഷട്ടര്‍ തുറന്നു കിടന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. ഇരിട്ടിക്കടുത്ത് എടക്കാനം സ്വദേശിയുടേതാണ് വാഹനം. വാഹന ഓടിച്ച ഇയാള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."