ബഹ്‌റൈനിലെ ബഹുനില കെട്ടിടത്തില്‍ നിന്നും താമസക്കാരെ പൊടുന്നനെ ഒഴിപ്പിച്ചു; പ്രവാസികളടക്കമുള്ളവര്‍ തെരുവിലായി
മനാമ: ബഹ്‌റൈനിലെ ബഹുനില കെട്ടിടത്തില്‍നിന്നും പൊടുന്നനെ താമസക്കാരെ ഒഴിപ്പിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ തെരുവിലായി. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിനു സമീപമുള്ള ശൈത്വാന്‍ ബില്‍ഡിംഗിലെ (ഭൂത് ബില്‍ഡിങ്) താമസക്കാരെയാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പൊടുന്നനെ ഒഴിപ്പിച്ചത്. ഇതേ തുടര്‍ന്ന് പെട്ടിയും കിടക്കയുമായി നിരവധി പേര്‍ക്ക് മണിക്കൂറുകളോളം തെരുവില്‍ കഴിയേണ്ടി വന്നു.
ഈ കെട്ടിടത്തിന്റെ സുരക്ഷാപ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് താമസക്കാരെ പെട്ടെന്ന് ഒഴിപ്പിച്ചതെന്നാണ് അധികൃതരുടെ മറുപടി. വളരെ പഴക്കമുള്ള കെട്ടിടത്തില്‍, വൃത്തിഹീനമായ സാഹചര്യത്തിലാണ് നൂറുകണക്കിന് തൊഴിലാളികള്‍ താമസിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. വയറിങും മറ്റും ജീര്‍ണിച്ച അവസ്ഥയിലായതിനാല്‍, ഷോര്‍ട്ട് സര്‍ക്യൂട്ടിനും സാധ്യതയുണ്ട്. പെട്ടെന്ന് അഗ്നിബാധ പോലുള്ള സാഹചര്യങ്ങള്‍ ഉണ്ടായാല്‍, ആളെ ഒഴിപ്പിക്കാനുള്ള സംവിധാനവുമില്ല. എന്നാല്‍ ഇത് മുന്‍ നിര്‍ത്തി പൊടുന്നനെ ബില്‍ഡിംഗ് ഒഴിപ്പിക്കേണ്ടിയിരുന്നില്ലെന്നും താമസക്കാരെ മുന്‍കൂട്ടി അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്.
[caption id="attachment_300493" align="alignnone" width="620"] മനാമയിലെ ശൈത്വാന്‍ ബില്‍ഡിംഗ്[/caption]
അതേ സമയം ബില്‍ഡിംഗ് ഒഴിയേണ്ടതു സംബന്ധിച്ച് ഈ മാസം 13ന് തന്നെ മുനിസിപ്പാലിറ്റി അധികൃതര്‍ കെട്ടിടത്തിന് പുറത്ത് നോട്ടിസ് പതിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം ആരും ശ്രദ്ധിച്ചിട്ടില്ലെന്നും ബില്‍ഡിംഗ് ഉടമകളും ഇക്കാര്യം അവഗണിച്ചതായും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം മിക്ക താമസക്കാരും ജോലി ആവശ്യാര്‍ത്ഥവും മറ്റും പുറത്തു പോയ സമയത്താണ് മുനിസിപ്പാലിറ്റി അധികൃതര്‍ ബില്‍ഡിംഗ് ഒഴിപ്പിക്കാനെത്തിയത്. ഒഴിപ്പിക്കപ്പെട്ടവരില്‍ മലയാളികള്‍ക്കു പുറമെ ബംഗ്ലാദേശ്, പാകിസ്ഥാന്‍ സ്വദേശികളുമുണ്ട്.
കാലത്ത് ആരംഭിച്ച കുടി ഒഴിപ്പിക്കല്‍ കഴിഞ്ഞപ്പോള്‍ ബില്‍ഡിങിനു താഴെയും റോഡിനു എതിരെയുമായി പെട്ടിയും കിടക്കയും പാത്രങ്ങളും എസി യുമൊക്കെയായി കുടിയിറങ്ങിയ നിരവധി പേരെ കാണാമായിരുന്നു. പെട്ടെന്ന് റൂം വിട്ടതിനാല്‍ എങ്ങോട്ട് പോകണമെന്നറിയാതെ റോഡരികില്‍ കഴിഞ്ഞവര്‍ രാത്രി വൈകിയാണ് വിവിധ ഭാഗങ്ങളിലേക്കും പുതിയ താമസസ്ഥലങ്ങളിലേക്കും നീങ്ങിയത്.
മുമ്പ് പല വിധേനെയും പൈശാചിക ശല്യം ഉണ്ടായതിനാലാണ് സ്വദേശികള്‍ക്കിടയില്‍ 'ബിനായത്തുല്‍ ജിന്ന്', മലയാളികള്‍ക്കിടയില്‍ 'ശൈത്വാന്‍ ബില്‍ഡിംഗ്', ബംഗാളികള്‍ക്കിടയില്‍ 'ഭൂത് ബില്‍ഡിംഗ്', ഇംഗ്ലീഷുകാര്‍ക്കിടയില്‍ ഡെവിള്‍ ബില്‍ഡിംഗ് എന്നിങ്ങിനെ കുപ്രസിദ്ധമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."