ഏറെ നാളുകൾക്ക് ശേഷം ജുമുഅഃയിൽ പങ്കെടുത്ത ആത്മനിർവൃതിയിൽ വിശ്വാസികൾ; മദീന പ്രവാചക പള്ളിയിൽ പങ്കെടുത്തത് പതിനായിരങ്ങൾ
റിയാദ്: ഏറെ നാളുകൾക്ക് ശേഷം സഊദിയിൽ വിശ്വാസികൾ ജുമുഅഃ നിസ്‌കാരത്തിൽ പങ്കു കൊണ്ടു. കൊവിഡ് വൈറസ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച ശേഷമുള്ള ആദ്യ വെള്ളിയാഴ്ച്ചയിലെ ജുമുഅഃ നിസ്‌കാരത്തിൽ പങ്കെടുക്കാനായി വിശ്വാസികൾ നേരത്തെ തന്നെ പള്ളികളിൽ ഇടം പിടിച്ചിരുന്നു. ഉന്നത പണ്ഡിതസഭയുടെ നിർദേശപ്രകാരം രണ്ടു മാസത്തിലധികം മുമ്പാണ് കൊവിഡ് വ്യാപനം തടയാൻ ലക്ഷ്യമിട്ട് രാജ്യത്തെ മസ്ജിദുകൾ അടച്ചത്. എന്നാൽ, ശക്തമായ മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിച്ചാണ് ഇക്കഴിഞ്ഞ ഞായാറാഴ്ച മസ്ജിദുകൾ വീണ്ടും തുറന്നു നല്കുകയായിരുന്നു. പള്ളികളിൽ വരുന്നവർക്ക് കർശനമായ മാർഗ്ഗ നിർദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്. ഇവ പൂർണ്ണമായും പാലിച്ചും പള്ളികളിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ പൂർണ്ണമായും ഉൾകൊണ്ടുമാണ് വിശ്വാസികൾ പള്ളികളിൽ ജുമുഅഃ നിസ്‌കാരത്തിനായി പങ്കു കൊണ്ടത്.
Scenes from Masjid Al Nabawi, Madinah during Jummah Khutbah today pic.twitter.com/mCDc1O5z2Y
— Haramain Sharifain (@hsharifain) June 5, 2020
സ്വഫ്ഫുകളിൽ നിശ്ചിത അകലം പാലിച്ച് കൊണ്ടാണു നമസ്ക്കാരം നിർവ്വഹിച്ചത്. തിരക്ക് ഒഴിവാക്കാൻ വേണ്ടി രാജ്യത്തെ ചെറിയ നിസ്‌കാര പള്ളികളിലും ജുമുഅഃ നിസ്‌കാരത്തിന് അനുമതി നൽകിയതടക്കം രാജ്യത്തെ മുഴുവൻ പള്ളികളിലും ജുമുഅഃ നിസ്‌കാരം നടന്നിരുന്നു. നിശ്ചിത അകലം പാലിച്ചാണ് വിശ്വാസികൾ ഒത്തു കൂടിയതെന്നതിനാൽ പള്ളികൾ നിറഞ്ഞു ഏറെ ദൂരം നീളുന്ന സ്വഫ്ഫുകള് സമീപങ്ങളിലേക്കും നീങ്ങിയിരുന്നു. വിശ്വാസികൾക്കിടയിൽ നിശ്ചിത അകലം പാലിക്കാനും ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ പാലിക്കാനും അധികൃതർ പ്രത്യേക സംവിധാനങ്ങൾ തന്നെ കൈകൊണ്ടിരുന്നു.
NEWS | Approximately 100,000 worshipers attended the first Friday prayer after the Prophet's Mosque was opened after a period of more than 2 months. pic.twitter.com/J97y1i2VZX
— Haramain Sharifain (@hsharifain) June 5, 2020
മദീന പള്ളിയിൽ പ്രവാചക ചാരത്തു വെച്ച് വീണ്ടും ജുമുഅഃ നിസ്കാരത്തിൽ പങ്കെടുത്തത്തിന്റെ ആത്മ സംതൃപ്‌തിയിലാണ് വിശ്വാസികൾ. ജുമുഅഃ നിസ്‌കാരത്തിന്റെ മണിക്കൂറുകൾക്ക് മുമ്പ് തന്നെ വിശ്വാസികൾ പള്ളിയിൽ ഇടം പിടിച്ചിരുന്നു. പ്രഥമ ഘട്ടത്തിൽ മദീനയിലെ പ്രവാചക പള്ളിയിൽ ആകെ ഉൾക്കൊള്ളാനുള്ള ശേഷിയുടെ 40 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. മദീന പ്രവാചക പള്ളിയിൽ ശൈഖ് മുഹ്‌സിൻ അൽ ഖാസിം, മക്ക മസ്ജിദുൽ ഹറാമിൽ ഡോ: ശൈഖ് ഫൈസ്വൽ ബിൻ ജമീൽ അൽ ഗസാവിയും ജുമുഅഃ ഖുതുബക്കും നിസ്‌കാരത്തിനും നേതൃത്വം നൽകി. മക്ക മസ്ജിദുൽ ഹറാമിൽ ഇപ്പോഴും ഹറം കാര്യാലയ വകുപ്പ് ഉദ്യോഗസ്ഥരും തൊഴിലാളികളും മാത്രമാണ് ജുമുഅഃ, ജമാഅത്ത് നിസ്‌കാരങ്ങളിൽ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."