HOME
DETAILS
MAL
സഊദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു; മലപ്പുറം സ്വദേശിയാണ് ദമാമിൽ മരണപ്പെട്ടത്
backup
June 05 2020 | 14:06 PM
ദമാം: സഊദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം ഡൗണ്‍ഹില്‍ വാറങ്കോട് സ്വദേശി കപ്പുക്കുത്ത് വീട്ടില്‍ അബ്ദുറഷീദ് (47) ആണ് കിഴക്കൻ സഊദിയിലെ ദമാമി മരണപ്പെട്ടത്. ഏതാനും ദിവസങ്ങളായി കൊവിഡ് ലക്ഷണങ്ങളോടെ ചികില്‍സയിലായിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നതിനിടെയാണ് മരണം.
പതിമൂന്ന് വര്‍ഷമായി ദമാം ടൊയോട്ടയിലെ കോള്‍ഡ് സ്റ്റോര്‍ ജീവനക്കാരനാണ്. ഭാര്യയും ഒരു മകളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്. ഇതോടെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 50 ആയിഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."