കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ കൊടുംവളവുകള്‍
കോതമംഗലം: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ കൊടുംവളവുകളും അധികൃതരുടെ അനാസ്ഥയും മൂലം ഒരു ജീവന്‍ കൂടി ബലിയാടായി. തലക്കോട് മുള്ളരിങ്ങാട് കവലക്ക് സമീപം ഓമ്‌നി വാന്‍ സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വ്യാപാരി ദാരുണമായി മരണപ്പെട്ടത്.അടിമാലി ചെല്യാംപാറ സ്വദേശിയും ഇപ്പോള്‍ ഓടക്കാലി കോട്ടച്ചിറയില്‍ താമസക്കാരനുമായ പനയ്ക്കല്‍ മീരാന്‍ (57) ആണ് ഇന്നലെ ഉച്ചയോടെ ദേശീയ പാതയുടെ അശാസ്ത്രീയ നിര്‍മ്മിതി മൂലം രക്തസാക്ഷിയായത്.
തേങ്ങാ വ്യാപാരിയായ ഇദ്ദേഹം ഓമ്‌നി വാനില്‍ തേങ്ങ വില്‍ക്കുന്നതിനായി അടിമാലിക്ക് പോകുകയായിരുന്നു. ഇന്നലെ ഉച്ചക്ക് 12.45 ഓടെയാണ് അപകടം. നേര്യമംഗലം മൂവാറ്റുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ജഗന്നിവാസ ബസ്സുമായിട്ടാണ് കുട്ടിയിടിച്ചത്.സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു.അപകടത്തില്‍ ഓമ്‌നി വാന്‍ പാടെ തകര്‍ന്നു.വില്പനക്കായി കൊണ്ടുപോയ തേങ്ങ റോഡില്‍ ചിതറി തെറിച്ചു.
കോതമംഗലത്ത് നിന്ന് ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് റോഡില്‍ തളം കെട്ടി നിന്ന രക്തം കഴുകി വൃത്തിയാക്കിയത്. അപകട പരമ്പര ഒരുക്കി ദേശീയപാതയിലെ കൊടുവളവുകള്‍ എന്ന വാര്‍ത്ത സുപ്രഭാതം പത്രത്തില്‍ വാര്‍ത്തവന്ന ദിനത്തില്‍ തന്നെയാണ് വീണ്ടും അപകടം ആവര്‍ത്തിച്ചിരിക്കുന്നത്.റോഡിന്റെ അപാകതകള്‍ പരിഹരിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് അധികൃതര്‍ പുല്ല് വിലയാണ് കല്‍പ്പികുന്നതിന്റെ നേര്‍സാക്ഷിയാവുകയാണ് മരണപ്പെട്ട മീരാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."