ഡി.സി.സി ഓഫിസ് നിര്‍മാണം പുനഃരാരംഭിച്ചു നിര്‍മാണ ചെലവ് നാല് കോടി രൂപ
കണ്ണൂര്‍: നിര്‍മാണം മുടങ്ങിയ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിന്റെ പ്രവൃത്തികള്‍ പുനഃരാരംഭിച്ചു. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി പ്രവര്‍ത്തനത്തിന് കാല്‍നാട്ടി. 8,000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള രണ്ട് നിലകള്‍ വളരെപ്പെട്ടന്ന് പൂര്‍ത്തീകരിക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഓഡിറ്റോറിയവും മിനി കോണ്‍ഫറന്‍സ് ഹാളും പ്രസ് റൂമും ലൈബ്രറിയും ഡി.സി.സി ഓഫിസ് സംവിധാനവും കെ.പി.സി.സി ഭാരവാഹികളുടെ റൂമുകളും രണ്ട് നിലകളിലായി ക്രമീകരിക്കും.
8000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ പാര്‍ക്കിങ് ഏരിയയും ഗ്രൗണ്ട് ഫ്ളോറിന്റെ സ്ട്രക്ചറും നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേരിട്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നാല് കോടിയോളം രൂപ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്ന ഓഫിസില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളും സജ്ജീകരിക്കുന്നുണ്ട്.
നേതാക്കളായ സുമാ ബാലകൃഷ്ണന്, കെ. സുരേന്ദ്രന്, പ്രൊഫ. എ.ഡി മുസ്തഫ, എം. നാരായണന്‍കുട്ടി, എം.പി ഉണ്ണികൃഷ്ണന്, മാര്ട്ടിന് ജോര്‍ജ്, എം.പി മുരളി, എ.പി അബ്ദുല്ലക്കുട്ടി, എന്‍. പി ശ്രീധരന്, വി. രാധാകൃഷ്ണന്, പി.ടി മാത്യു. കെ. പ്രമോദ്, മറ്റു ഭാരവാഹികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."