HOME
DETAILS
MAL
കൊവിഡ് മരണം: ബ്രസീല്‍ മൂന്നാംസ്ഥാനത്ത്
backup
June 05 2020 | 15:06 PM
ബ്രസീലിയ: കൊവിഡ് മഹാമാരി മരണത്തില്‍ ഇറ്റലിയെ പിന്തള്ളി തെക്കേഅമേരിക്കന്‍ രാജ്യമായ ബ്രസീല്‍ മൂന്നാം സ്ഥാനത്ത്. ഇന്നലെ 1473 പുതിയ മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തെ ആകെ മരണം 34000 കവിഞ്ഞു. 34012 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇറ്റലിയില്‍ 33689 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.
വൈറസ് വ്യാപനത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 615870 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. നിലവില്‍ യു.എസിലാണ് ഏറ്റവും കൂടുതല്‍ രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുഎസില്‍ 1924512 പേര്‍ക്ക് വൈറസ് ബാധിക്കുകയും 110210 പേര് മരിക്കുകയും ചെയ്തു. മരണത്തില്‍ ബ്രിട്ടനാണ് രണ്ടാം സ്ഥാനത്ത്. 39904 മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."