HOME
DETAILS
MAL
കടന്നപ്പള്ളിയെ പാട്ടുപാടിച്ച് മുഖ്യമന്ത്രി
backup
July 02 2018 | 05:07 AM
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരം ഗായകനായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. ചടങ്ങിന്റെ അധ്യക്ഷ പ്രസംഗത്തിനിടെ രണ്ടുവരി പാട്ടുപാടണമെന്നാണു പൊതു അഭിപ്രായമെന്ന കുറിപ്പ് മുഖ്യമന്ത്രി കടന്നപ്പള്ളിക്ക് എഴുതി നല്‍കുകയായിരുന്നു. പ്രസംഗത്തിനൊടുവില്‍ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം... എന്ന പാട്ട് ആലപിക്കുകയായിരുന്നു. ഈ മനോഹര തീരത്ത് ഇനിയൊരു ജന്മംകൂടിയുണ്ടെന്ന പാട്ടിന്റെ വരികള്‍ പാടി മന്ത്രി നിര്‍ത്തിയപ്പോള്‍ മുഖ്യമന്ത്രിയും തടവുകാരായ സദസും ഒരുപോലെ കൈയടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."