HOME
DETAILS
MAL
ഒമാനില്‍ നിന്നും കേരളത്തിലേക്കുള്ള ആദ്യ സ്വകാര്യ ചാര്‍ട്ടര്‍ വിമാനം നാളെ
backup
June 05 2020 | 16:06 PM
കോഴിക്കോട് : പ്രവാസികള്‍ക്കായി ഒമാനില്‍ നിന്നും കേരളത്തിലേക്കുള്ള ആദ്യചാര്‍ട്ടര്‍ വിമാനമായ അല്‍ഹിന്ദ് ട്രാവല്‍സ് ചാര്‍ട്ടര്‍ വിമാനം നാളെ( ശനി ) ഒമാന്‍ സമയം രാവിലെ 7 മണിക്ക് മസ്‌ക്കറ്റില്‍ നിന്നും പുറപ്പെടും. ഒമാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് വേണ്ടിയാണ് അല്‍ഹിന്ദ് ചാര്‍ട്ടര്‍ചെയ്തിട്ടുള്ളത്.
സലാം എയര്‍ വിമാനത്തില്‍ 180 യാത്രക്കാരാണ് കോഴിക്കോട് എയര്‍പോര്‍ട്ട്‌ലേക്ക് യാത്ര തിരിക്കുന്നത്. യു എ ഇ യില്‍ നിന്നുള്ള അല്‍ഹിന്ദ് ചാര്‍ട്ടര്‍ വിമാനങ്ങള്‍ കഴിഞ്ഞ ദിവസം കരിപ്പൂരില്‍ എത്തിയിരുന്നു. വരും ദിവസങ്ങളില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുമെന്നു അല്‍ഹിന്ദ് റീജിയണല്‍ മാനേജര്‍ യാസിര്‍ മുണ്ടോടന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."