സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ തുറന്നു
കണ്ണൂര്‍: സംസ്ഥാന കായിക വകുപ്പും യുവജനകാര്യ മന്ത്രാലയവും ചേര്‍ന്നൊരുക്കുന്ന സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ തുറന്നു. മന്ത്രി എ.സി മൊയ്തീനാണ് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഫിറ്റ്‌നസ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി.
2024ലെ ഒളിമ്പിക്‌സ് ലക്ഷ്യമാക്കി തെരഞ്ഞെടുത്ത കായികതാരങ്ങളെ ഉള്‍ക്കൊള്ളിച്ച് നടത്തുന്ന ഓപ്പറേഷന്‍ ഒളിമ്പ്യ പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ ഇ.പി ലത നിര്‍വഹിച്ചു. സ്റ്റേഡിയത്തിലെ എ.സിയുടെ ഉദ്ഘാടനം കെ.കെ രാഗേഷ് എം.പിയും, എല്‍.ഇ.ഡി ബള്‍ബുകളുടേയും ജനറേറ്ററിന്റേയും ഉദ്ഘാടനം ടി.വി രാജേഷ് എം.എല്‍.എയും നിര്‍വഹിച്ചു.
കായികരംഗത്തുള്ളവര്‍ക്കു പുറമെ പൊതുജനങ്ങള്‍ക്കും ജിംനേഷ്യം ഉപയോഗിക്കാം. ജിംനേഷ്യം 24 മണിക്കൂറും പ്രവര്‍ത്തിക്കും. സ്റ്റെപ്പ്മില്‍ ഉള്‍പ്പെടെയുളള ആധുനിക ഉപകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ജിംനേഷ്യം ഉപയോഗിക്കാന്‍ വെവ്വേറെ സമയം ക്രമീകരിക്കും. 15ന് ശേഷമാണ് പൊതുജനങ്ങള്‍ക്ക് തുറക്കുക. ചുരുങ്ങിയ ഫീസും ഈടാക്കും.
ഉദ്ഘാടത്തോടനുബന്ധിച്ച് ബോഡി ബില്‍ഡിങ് രംഗത്ത് പ്രശസ്തനായ സംഗ്രാമിനൊപ്പം മിസ് കേരള താരങ്ങള്‍ കൂടി പങ്കെടുക്കുന്ന ഷോയും നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുനേഷ്, കലക്ടര്‍ മിര്‍ മുഹമ്മദ് അലി, ഡോ. ബി അശോക്, സഞ്ജയന്‍ കുമാര്‍, ഒ.കെ വിനീഷ് സംസാരിച്ചു.
അന്തര്‍ദേശീയ താരം സംഗ്രാം, അര്‍ജുന അവാര്‍ഡ് ജേതാവ് ടി. വി പോളി, എം.കെ കൃഷ്ണകുമാര്‍, അനഘ, അഭിരാമി തുടങ്ങിയവരെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."