ഗസ്സയെ ലക്ഷ്യംവച്ച് ഇസ്‌റാഈല്‍ മിസൈലുകള്‍; ഈജിപ്ത് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നതായി ഹമാസ്
ടെല്‍അവീവ്: ഇന്നലെ രാവിലെ തലസ്ഥാനമായ ടെല്‍അവീവില്‍ പതിച്ച റോക്കറ്റിനു പിന്നാലെ ഫലസ്തീനിലെ ഗസ്സക്കു നേരെ ഇസ്‌റാഈല്‍ ആക്രമണങ്ങള്‍. ഗസ്സയില്‍ ഒന്നിലധികം മിസൈലുകള്‍ പതിച്ചതായും ഏതാനും കെട്ടിടങ്ങള്‍ തകര്‍ന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഏഴുപേര്‍ക്കു പരിക്കേറ്റതായാണ് പ്രാഥമിക സൂചന.
അതേസമയം, ഈജിപ്തിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ ഉടമ്പടി നിലവില്‍വന്നതായി ഗസ്സ ഭരിക്കുന്ന ഹമാസ് അറിയിച്ചു. അധിനിവേശ സൈന്യത്തിനും ചെറുത്തുനില്‍പ്പുപ്രസ്ഥാനത്തിനും ഇടയില്‍ ഈജിപ്തിന്റെ നേതൃത്വത്തില്‍ വിജയകരമായ കരാര്‍ നിലവില്‍വന്നിരിക്കുന്നു- ഹമാസ് വക്താവ് ഫൗസി ബഹ്‌റൂം അറിയിച്ചു. എന്നാല്‍, വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഇസ്‌റാഈല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വെടിനിര്‍ത്തല്‍ നിലവില്‍വന്നതായി ഹമാസ് വെളിപ്പെടുത്തിയതിനു ശേഷം ഇന്നു രാവിലെയും ഗസ്സയില്‍ നിന്നു വെടിയൊച്ചകള്‍ കേട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട്‌ചെയ്തു.
ഗസ്സാ അതിര്‍ത്തിയില്‍ ഇസ്‌റാഈല്‍ അധികസൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. ഗസ്സാ നഗരത്തില്‍ നിന്നു കറുത്തിരുണ്ട പുകച്ചുരുളുകള്‍ ഉയരുന്നതിന്റെ ചിത്രങ്ങള്‍ ഇറാനിലെ പ്രസ് ടി.വി പുറത്തുവിട്ടു.
വടക്കന്‍ ടെല്‍അവീവിലെ മിശ്‌മെരിത്തില്‍ ജനവാസകേന്ദ്രമായ ഷാരോണില്‍ ഇന്നലെയാണ് റോക്കറ്റ് പതിച്ചത്. ആക്രമണത്തില്‍ ഒരു വീട് തകര്‍ന്നിട്ടുണ്ട്. ഒരേകുടുംബത്തില്‍ നിന്നുള്ള ആറുപേര്‍ക്കു പരിക്കേറ്റു. ആക്രമണത്തിനു പിന്നില്‍ ഹമാസ് ആണെന്നു ആരോപിച്ചാണ് ഇസ്‌റാഈല്‍ ഗസ്സയെ ലക്ഷ്യംവച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ഹമാസോ മറ്റു ഫലസ്തീന്‍ ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങളോ ഏറ്റെടുത്തിട്ടില്ല.
ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന ഇസ്‌റാഈലില്‍ അടുത്തമാസം ഒന്‍പതിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. ആക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി നെതന്യാഹു അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയായിരുന്നു. സംഭവം അറിഞ്ഞടുയന്‍, ആക്രമണത്തിനു പിന്നില്‍ ഫലസ്തീന്‍ സംഘടനകളാണെന്ന് ആരോപിച്ച നെതന്യാഹു തന്റെ അമേരിക്കന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇസ്‌റാഈലിലേക്കു മടങ്ങി.
ഉത്തരവാദിത്വം ഇതുവരെയും ഹമാസോ മറ്റു ഫലസ്തീന്‍ ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങളോ ഏറ്റെടുത്തിട്ടില്ല.
ബെഞ്മനിന്‍ നെതന്യാഹു സര്‍ക്കാരിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന ഇസ്ഥാഈലില്‍ അടുത്തമാസം ഒന്‍പതിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. ആക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി നെതന്യാഹു അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയായിരുന്നു. സംഭവം അറിഞ്ഞടുയന്‍, ആക്രമണത്തിനു പിന്നില്‍ ഫലസ്തീന്‍ സംഘടനകളാണെന്ന് ആരോപിച്ച നെതന്യാഹു തന്റെ അമേരിക്കന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇസ്‌റാഈലിലേക്കു മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."