HOME
DETAILS
MAL
വടകരയില്‍ അക്രമ രാഷ്ട്രീയത്തിനെതിരേ ജനം വിധിയെഴുതും: പാറക്കല്‍
backup
March 26 2019 | 03:03 AM
കക്കട്ടില്‍: പതിനേഴാം ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഫാസിസത്തിനെതിരെ പോരാട്ടം നടക്കുമ്പോള്‍ വടകര മണ്ഡലത്തില്‍ അക്രമ രാഷ്ടീയത്തിനെതിരെ ജനം വിധിയെഴുതുമെന്ന് പാറക്കല്‍ അബ്ദുള്ള എം.എല്‍.എ അഭിപ്രായപ്പെട്ടു. കുന്നുമ്മല്‍ പഞ്ചായത്ത് യു.ഡി.എഫ് കണ്വന്ഷന് വട്ടോളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.വി അഷറഫ് മാസ്റ്റര്‍ അധ്യക്ഷനായി. പി.അമ്മത് മാസ്റ്റര്‍, പ്രമോദ് കക്കട്ടില്‍, കെ.ടി അബ്ദുറഹിമാന്, ശ്രീജേഷ് ഊരത്ത്, സി.കെ അബു മാസ്റ്റര്‍, രാജന് മാസ്റ്റര്‍, എലിയറ ആനന്ദന്, എ.വി നാസറുദ്ദീന്‍, പി.സി അന്ത്രു ഹാജി, എ.പി കുഞ്ഞബ്ദുല്ല, പി.പി അശോകന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."