ലൈറ്റ് ആന്‍ഡ് സൗണ്ട് തൊഴിലാളികളുടെ അനിശ്ചിതകാല സമരം മാറ്റിവച്ചു
വടകര: താലൂക്കിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് പന്തല്‍ തൊഴിലാളികള്‍ ഇക്കഴിഞ്ഞ 21 മുതല്‍ ആരംഭിച്ച അനിശ്ചിതകാല സമരം മാറ്റിവച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് വി.പി കുഞ്ഞികൃഷ്ണന്‍,ജില്ലാ കമ്മറ്റി അംഗം എ. കുഞ്ഞിരാമന്‍ എന്നിവര്‍ ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് പന്തല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍(സി.ഐ.ടി.യു)നേതാക്കളുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. നേരത്തെ ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ എടുത്ത വര്‍ധിപ്പിച്ച കൂലി നടപ്പിലാക്കാനും കയറ്റിറക്കുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം പഴയ രീതിയില്‍ തന്നെ തുടരാനുമാണ് തീരുമാനം.
തൊഴിലാളികള്‍ നേരത്തെ ഉന്നയിച്ച ക്ഷേമനിധി, അപകട ഇന്‍ഷുറന്‍സ്, ജോലി സ്ഥിരത, ഉത്സവകാല ബോണസ് തുടങ്ങിയ കാര്യങ്ങള്‍ ജൂണ്‍ അഞ്ചിന് സി.ഐ.ടി.യു ജില്ലാ നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനും ധാരണയായി. ചര്‍ച്ചയില്‍ ഉടമകളെ പ്രതിനിധീകരിച്ച് ബി.എസ്.എസ് ഗോപാലന്‍, കെ.ബി.കെ അരവിന്ദാക്ഷന്‍, പി.വി.എസ് സുരേന്ദ്രന്‍, അബ്ദുല്ല കരിമ്പനപ്പാലം, തൊഴിലാളികളെ പ്രതിനിധീകരിച്ച് പി. രാജന്‍, സി.എം.കരുണന്‍, ആര്‍.എം അനീഷ്, എം.സി ശശി, എം. രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."