പൊതുപ്രവര്‍ത്തകര്‍ കാലത്തിന്റെ മാറ്റങ്ങളെ തിരിച്ചറിയുന്നവരാകണം -മുനവ്വറലി തങ്ങള്‍
ദോഹ: വെല്ലുവിളികള്‍ നിറഞ്ഞ വര്‍ത്തമാന കാലത്ത് നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രധാനമാണെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ നന്മയിലേക്കുള്ള മാറ്റത്തിന്റെ വക്താക്കളാവണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കൗണ്‍സില്‍ യോഗം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുമാമയിലെ കെഎംസിസി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ ഹുദവി ഖുര്‍ആനില്‍ നിന്നും ആമുഖ പ്രസംഗം നിര്‍വഹിച്ചു.
കൊണ്ടോട്ടി ഇ എം ഇ എ കോളേജ് യൂണിയനുമായി സഹകരിച്ചു ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് പദ്ധതിയുടെ ഫണ്ട് കെ മുഹമ്മദ് ഈസയും, കോഴിക്കോട് തര്‍ബിയതുല്‍ ഇസ്ലാം സഭക്കുള്ള ധനസഹായം പിപി അബ്ദുല്‍ റഷീദും മുനവറലി ശിഹാബ് തങ്ങള്‍ക്കു കൈമാറി.
കെഎംസിസി സംസ്ഥാന പ്രസിഡന്റ് സ് എ എം ബഷീര്‍ ആശംസകളര്‍പ്പിച്ചു.സെക്രട്ടറി അബ്ദുല്‍ മജീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജനറല്‍ സെക്രട്ടറി അബ്ദുല്‍ അക്ബര്‍ വെങ്ങാശ്ശേരി സ്വാഗതവും ട്രഷറര്‍ അലി മൊറയൂര്‍ നന്ദിയും പറഞ്ഞു. സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിച്ചു.
കെ.എം.സി. സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിവിധ സബ് കമ്മിറ്റികള്‍ക്ക് ജില്ലാ കൗണ്‍സില്‍ അംഗീകാരം നല്‍കി.
സീതിസാഹിബ് വിചാരവേദി : സലിം നാലകത്ത് (ചെയര്‍മാന്‍)
മൂസ താനൂര്‍ (ജനറല്‍ കണ്‍വീനര്‍) കെ ബി കെ മുഹമ്മദ്, മുനീര്‍ മങ്കട (വൈസ് ചെയര്‍മാന്‍) , അബുബക്കര്‍ സിദ്ദിഖ് താനൂര്‍ , ഉസ്മാന്‍ കോയ വണ്ടൂര്‍ (കണ്‍വീനര്‍).
സ്സ്‌ട്രൈറ്റ് പാത്ത് : പി പി അബ്ദുല്‍ റഷീദ് (ചെയര്‍മാന്‍) ഇസ്മായില്‍ ഹുദവി (ജനറല്‍ കണ്‍വീനര്‍) അന്‍വര്‍ സാലിഹ് കെ, ഷഫീഖ് വാഫി (വൈസ് ചെയര്‍മാന്‍) , സാലിഹ് പാലപ്പറമ്പില്‍, അബ്ദുല്‍ മജീദ് മുസ്‌ല്യാരങ്ങാടി (കണ്‍വീനര്‍).
യൂത്ത് വിംഗ് : സവാദ് വെളിയന്‍കോട് (ചെയര്‍മാന്‍), ഫിറോസ് പി ടി (ജനറല്‍ കണ്‍വീനര്‍) , ഷാക്കിറൂല്‍ ജലാല്‍ വേങ്ങര , സയ്യിദ് ഹിഷാം തങ്ങള്‍ താനൂര്‍ (വൈസ് ചെയര്‍മാന്‍) , ഷംസീര്‍ പൂഴിത്തറ തിരൂരങ്ങാടി, ശരീഫ് എന്‍ റ്റി വളാഞ്ചേരി (കണ്‍വീനര്‍).
കരിയര്‍ ആന്‍ഡ് പ്രൊഫഷണല്‍: സൈദലവി ബംഗാളത്ത് (ചെയര്‍മാന്‍), അഹമ്മദ് ഷാഹിദ് കുന്നപ്പള്ളി(ജനറല്‍ കണ്‍വീനര്‍) , ഇസ്മായീല്‍ കല്ലന്‍ , ഡോക്ടര്‍ അമല്‍ (വൈസ് ചെയര്‍മാന്‍) , അബ്ദുല്‍ മജീദ് ഹുദവി, അഹമ്മദ് മുജ്തബ (കണ്‍വീനര്‍).
ഹെല്‍ത്ത് ആന്‍ഡ് അവെയര്‍നെസ്സ് :
മെഹബൂബ് നാലകത്ത് (ചെയര്‍മാന്‍), ശരീഫ് അരിമ്പ്ര ( ജനറല്‍ കണ്‍വീനര്‍), സലാം നാലകത്ത് , ഫിറോസ് ആനക്കയം (വൈസ് ചെയര്‍മാന്‍), റസാഖ് സി താനൂര്‍, നസ്‌റുദ്ധീന്‍ നിലംബൂര്‍ (കണ്‍വീനര്‍).
ഐ ടി ആന്‍ഡ് പബ്ലിക് റിലേഷന്‍ : മുഹമ്മദ് ഷാഫി തിരൂര്‍ (ചെയര്‍മാന്‍), ഫിറോസ് അബുബക്കര്‍ വളാഞ്ചേരി (ജനറല്‍ കണ്‍വീനര്‍) സകീര്‍ ഹുസൈന്‍ കൊടക്കല്‍, അഷ്‌റഫ് ടിപി വാഴക്കാട് (വൈസ് ചെയര്‍മാന്‍), ഷഫീഖ് കടലുണ്ടിനഗരം, മുനീര്‍ വള്ളിക്ക പറമ്പന്‍ (കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."