HOME
DETAILS
MAL
കെജ്രിവാളിന്റെ ഭാര്യ കേന്ദ്ര സര്‍വീസില്‍ നിന്നും വിരമിച്ചു
backup
July 13 2016 | 03:07 AM
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത ഇന്ത്യന്‍ റവന്യു സര്‍വീസില്‍നിന്നും സ്വയം വിരമിച്ചു. 22 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് സുനിത കേന്ദ്ര ആദായ നികുതി വകുപ്പില്‍ നിന്നും വിശ്രമജീവിതത്തിലേക്കായി സ്വയം വിരമിച്ചത്. ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ കമ്മിഷണറായിരുന്നു 51കാരിയായ സുനിത.
സ്വന്തം ഇഷ്ടപ്രകാരമാണ് സുനിത വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതെങ്കിലും കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളെ തുടര്‍ന്നാണ് അവര്‍ രാജിവച്ചതന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."