HOME
DETAILS
MAL
പുലിയുടെ കാല്പാടുകളെന്ന് സംശയം:പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെത്തി
backup
April 17 2017 | 18:04 PM
കളമശേരി: ഏലൂര്‍ ഐ.ആര്.ഇ. കമ്പനി പ്ലാന്റുകളുടെ സമീപം കണ്ട പുലിയുടേതെന്ന് കരുതുന്ന കാല്പാടുകള് പരിശോധിക്കാന്‍ കോടനാട് നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി. കാല്പാടുകളുടെ ചിത്രമെടുത്ത് പരിശോധനക്കായി കൊണ്ടു പോയിട്ടുണ്ട്. ഞായറാഴ്ച ഐ.ആര്.ഇ. കമ്പനിയ്ക്ക് അകത്ത് രണ്ട് പ്ലാന്റുകള്‍ക്ക് സമീപം ജീവനക്കാരാണ് കാല്‍പ്പാടുകള്‍ കണ്ടത്. പുലിയുടെ കാല്‍പ്പാടുകളാണെന്ന് സംശയം തോന്നിയ ജീവനക്കാര്‍ പാടുകള്‍ മാഞ്ഞ് പോകാതിരിക്കാന്‍ മൂടി വച്ചിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ മാനേജ്മെന്റിനെ വിവരമറിയിച്ചു. മാനേജ്മെന്റ് ആവശ്യപ്പെട്ടതനുസരിച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."