ഉത്രയുടെ കൊലപാതകം: സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും
കൊല്ലം: ഉത്ര കൊലക്കേസില്‍ ഭര്‍ത്താവ് സൂരജിന്റെ കുടുംബത്തെ അന്വേഷണ സംഘം പത്തനംതിട്ട ക്രൈംബ്രാഞ്ച് ഓഫിസില്‍ ഇന്നലെ വീണ്ടും ചോദ്യംചെയ്തു.
അമ്മയും സഹോദരിയും അറസ്റ്റിലായേക്കുമെന്നാണ് സൂചന. മാതാവിനും സഹോദരിക്കുമൊപ്പം സൂരജിനെയും പിതാവിനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യംചെയ്തത്. കൊലപാതക ഗൂഢാലോചനയില്‍ കുടുംബത്തിന് പങ്കുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഈ മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതോടെയാണ് ഇവരെ വീണ്ടും വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതും ഗാര്‍ഹിക പീഡനവുമാണ് പിതാവ് സുരേന്ദ്രനെതിരായ കുറ്റം.
സ്വര്‍ണം ഒളിപ്പിച്ചത് രേണുകക്കും സൂര്യക്കും അറിയാമായിരുന്നുവെന്നാണ് സുരേന്ദ്രന്റെ മൊഴി. ഇത് കണ്ടെത്താനായാല്‍ ഈ കുറ്റം ചുമത്തി ഇരുവരെയും അറസ്റ്റു ചെയ്തേക്കുമെന്നാണ് സൂചന. സൂരജിനും കുടുംബത്തിനുമെതിരായ ഗാര്‍ഹിക പീഡന പരാതിയും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. അതേസമയം വനം വകുപ്പ് സൂരജിനെയും സുരേഷിനെയും കസ്റ്റഡിയില്‍ വാങ്ങും. വന്യജീവി സംരക്ഷണ നിയമപ്രകാരം വനം വകുപ്പ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിരുന്നു. സുരേന്ദ്രന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ ചൊവ്വാഴ്ച തുടര്‍ച്ചയായി അഞ്ചു മണിക്കൂറോളം സൂരജിന്റെ മാതാവ് രേണുകയെയും സഹോദരി സൂര്യയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."