തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത് കൊലപാതക രാഷ്ട്രീയം: കെ. മുരളീധരന്
കൊയിലാണ്ടി: വടകര ലോക്സഭാ മണ്ഡലത്തിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം കൊലപാതക രാഷ്ട്രീയം തന്നെയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ പ്രചാരണത്തിനിടെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം പറയുന്ന കോലീബി സഖ്യമൊക്കെ എന്നോ പൊളിഞ്ഞ് പോയിട്ടുണ്ട്. കോലിബി എന്നതൊക്കെ അവരുടെ ഭാവാനാ സൃഷ്ടിയാണ്. ഒരാള്‍ ഒരു നുണ പത്തു പ്രാവശ്യം പറഞ്ഞാല്‍ വിശ്വസിക്കുന്നവരല്ല വടകരയിലെ വോട്ടര്‍മാര്‍. വടകരയിലെ ജനങ്ങള്‍ സമാധാനം ആഗ്രിഹിക്കുന്നവരാണ്. അക്രമ രാഷ്ട്രീയത്തിന് ഈ മണ്ണില്‍ വേരുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നതില്‍ സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കുകയാണ്. സ്മൃതി ഇറാനിയെ പുകഴ്ത്തുകയാണ് ഇവരുടെ പണിയെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി നിയമസഭാ മണ്ഡലത്തില്‍ നടന്ന പ്രചാരണ പരിപാടിയില്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായരുടെ വസതിയില്‍ സന്ദര്‍ശനം നടത്തി. മുരളീധരന് എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നതായി ഗുരു പറഞ്ഞു. തുടര്‍ന്ന് മണ്ഡലത്തിലെ ചേലിയ ഇലാഹിയ്യ കോളേജ്, എസ്.എന്‍.ഡി.പി കോളജ്, കുറുവിലങ്ങാട് ഐ.ടി.ഐ, മുചുകുന്ന് ഗവ. കോളജ് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്, മഠത്തില്‍ അബ്ദുള്‍ റഹ്മാന്, മഠത്തില്‍ നാണു, രാജേഷ് കിഴരിയൂര്‍, വി.പി ഇബ്രാഹിംകുട്ടി, സന്തോഷ് തിക്കോടി, വി.പി ദുല്‍ഖിഫില്‍, എസ്.എം അബ്ദുള്‍ ബാസിത്, എ.കെ ജാനിബ്, ജറില്‍ ബോസ്, മുഹമ്മദ് ഷാമില്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."