തമിഴ് രാഷ്ട്രീയത്തില്‍ നാടകീയനീക്കങ്ങള്‍; ശശികല പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കേന്ന് സൂചന
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വീണ്ടും നാടകനീക്കങ്ങള്‍. ശശികല പക്ഷത്ത് ഭിന്നതകളെന്ന തരത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശശികല പക്ഷത്തെ മുതിര്‍ന്ന 25 മന്ത്രിമാരും എം.പിമാരും മന്ത്രി തങ്കമണിയുടെ വീട്ടില്‍ യോഗം ചേര്‍ന്നു. പാര്‍ട്ടിയില്‍ നിന്നും ശശികലയെയും അനന്തരവന്‍ ദിനകരനെയും പുറത്താക്കുമെന്നും പനീര്‍ശെല്‍വത്തെ തിരിച്ചുകൊണ്ടുവരുമെന്നും സൂചനയുണ്ട്.
ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നമായ രണ്ടില നേടിയെടുക്കുന്നതിനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ശശികലയുടെ ബന്ധുവായ ടി.ടി.വി ദിനകരന്‍ കോടികള്‍ കൈക്കൂലി വാഗ്ദാനം ചെയ്ത സംഭവമാണ് പുതിയ രാഷ്ട്രീയ നീക്കങ്ങളിലേക്ക് നയിച്ചത്. സംഭവത്തില്‍ ഡല്‍ഹി പൊലിസ് ഇന്ന് ദിനകരനെതിരേ കേസെടുക്കുകയും ചെയ്തു.
തങ്കമണിയുടെ വീട്ടിലെ യോഗത്തിനു ശേഷം മന്ത്രിമാര്‍ പത്രസമ്മേളനം നടത്തും. പനീര്‍ശെല്‍വം തിരികെ വന്നാല്‍ സ്വീകരിക്കുമെന്ന മന്ത്രി ജയകുമാര്‍ പറഞ്ഞു. ജയലളിതയുടെ ആഗ്രഹം പോലെ രണ്ടില ചിഹ്നത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."