യുവാക്കളുടെ അവസരോചിത ഇടപെടല്‍: വന്‍ തീപിടിത്തം ഒഴിവായി
പേരാമ്പ്ര: കായണ്ണ പഞ്ചായത്തിലെ കനാല്‍ ഷട്ടറിനടുത്ത് കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചു. യുവാക്കളുടെ അവസരോചിതമായ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി. വ്യാപാരികളടക്കമുള്ളവര്‍ കനാല്‍ ഷട്ടറിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് നിരന്തരം മാലിന്യങ്ങള്‍ നിക്ഷേപിച്ച് വന്‍ കൂമ്പാരമായി മാറിയിരുന്നു. ഈ മാലിന്യത്തിന് ആരോ തീയിടുകയും മണിക്കൂറുകളോളം പുകയുകയും ഒടുവില്‍ വന്‍ തീപിടുത്തം സംഭവിക്കുകയും ചെയ്തു.
തദ്ദേശവാസികളെല്ലാം രാത്രിയില്‍ ഉറങ്ങുന്ന സമയമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അത് വഴി വന്ന ഏതാനും യുവാക്കളുടെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവാകുകയാണുണ്ടായത്.
അഗ്‌നി ശമന സേനയും യുവാക്കളും സഹകരിച്ച് തീ അണക്കുകയായിരുന്നു.മാലിന്യം നിക്ഷേപിക്കുന്ന കാര്യത്തിലോ അത് നീക്കം ചെയ്യുന്നതിനോ ഗ്രാമപഞ്ചായത്ത് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അതിനാല്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നമുള്ള ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."